Webdunia - Bharat's app for daily news and videos

Install App

Vyasana Sametham Bandhu Mithradhikal: ബോക്‌സ് ഓഫീസില്‍ 'വ്യസനം' മാറി; ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഹിറ്റിലേക്ക്

റിലീസ് ദിനത്തില്‍ 71 ലക്ഷം മാത്രമാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍. ശനിയാഴ്ച അത് 1.31 കോടിയായി ഉയര്‍ന്നു

രേണുക വേണു
തിങ്കള്‍, 16 ജൂണ്‍ 2025 (09:20 IST)
Vyasana Sametham Bandhu Mithradhikal

Vyasana Sametham Bandhu Mithradhikal: ചിരിച്ചും ചിന്തിപ്പിച്ചും എസ്.വിപിന്‍ സംവിധാനം ചെയ്ത 'വ്യസനസമേതം ബന്ധുമിത്രാദികള്‍'. റിലീസ് ചെയ്തു നാലാം ദിനത്തിലേക്ക് എത്തുമ്പോള്‍ ചിത്രത്തിന്റെ സ്വീകാര്യതയും വര്‍ധിച്ചിട്ടുണ്ട്. ഫാമിലിയായി ആസ്വദിച്ചു കാണാവുന്ന സിനിമയായതിനാലാണ് 'വ്യസനസമേതം ബന്ധുമിത്രാദികള്‍' ബോക്‌സ്ഓഫീസില്‍ മുന്നേറ്റമുണ്ടാക്കുന്നത്. 
 
റിലീസ് ദിനത്തില്‍ 71 ലക്ഷം മാത്രമാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍. ശനിയാഴ്ച അത് 1.31 കോടിയായി ഉയര്‍ന്നു. അവധി ദിനമായ ഞായറാഴ്ച 1.80 കോടിക്ക് അടുത്ത് ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്യാന്‍ 'വ്യസനസമേതം ബന്ധുമിത്രാദികള്‍'ക്കു സാധിച്ചു. റിലീസിനു ശേഷമുള്ള ആദ്യ തിങ്കളാഴ്ചയായ ഇന്ന് ഒരു കോടിക്ക് മുകളില്‍ കളക്ഷന്‍ വരാനാണ് സാധ്യത. മൂന്ന് ദിനം കൊണ്ട് ചിത്രത്തിന്റെ ആകെ ഇന്ത്യ നെറ്റ് കളക്ഷന്‍ നാല് കോടിക്ക് അടുത്തെത്തി. 
 
ബുക്ക് മൈ ഷോയില്‍ വന്‍ മുന്നേറ്റമാണ് ഈ സിനിമ നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,000 ത്തില്‍ അധികം ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. 'വ്യസനസമേതം ബന്ധുമിത്രാദികള്‍'ക്കൊപ്പം ഇറങ്ങിയ 'റോന്ത്' കഴിഞ്ഞ 24 മണിക്കൂറിനിടെ 22,000 ത്തില്‍ അധികം ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍ വിറ്റു. വരും ദിവസങ്ങളില്‍ റോന്തിനെ മറികടന്ന് വ്യസനസമേതം ബന്ധുമിത്രാദികള്‍ എത്തിയേക്കാം. 
 
ഡാര്‍ക്ക് ഹ്യൂമറിന്റെ അകമ്പടിയോടെ മികച്ചൊരു ആക്ഷേപഹാസ്യമാണ് വ്യസനസമേതം ബന്ധുമിത്രാദികള്‍. അനശ്വര രാജന്‍, സിജു സണ്ണി, അസീസ് നെടുമങ്ങാട്, ബൈജു, ജോമോന്‍ ജ്യോതിര്‍, നോബി മാര്‍ക്കോസ്, അശ്വതി ചന്ദ്, ഷൈലജ പി അമ്പു, മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

Red Alert: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത തുടരണം

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments