Webdunia - Bharat's app for daily news and videos

Install App

പ്രഭുദേവയുമായി റംലത്ത് പിരിഞ്ഞതിന് നയൻതാര മാത്രമല്ല കാരണം? മുൻഭാര്യയുടെ തുറന്നു പറച്ചിൽ

ഡോക്ടർ ഹിമാനി സിങ്ങിനെ പ്രഭുദേവ വിവാഹം ചെയ്യുകയും ചെയ്തു. ഇരുവർക്കും ഒരു പെൺകുട്ടിയുമുണ്ട്.

നിഹാരിക കെ.എസ്
ശനി, 31 മെയ് 2025 (13:38 IST)
നടൻ പ്രഭുദേവയുടെ സ്വകാര്യ ജീവിതത്തിൽ നടന്ന സംഭവങ്ങളെല്ലാം തമിഴ് പ്രേക്ഷകർക്ക് കാണാപ്പാഠമാണ്. ആദ്യ ഭാര്യ റംലത്തുമായി വേർപിരി‍ഞ്ഞതും നടി നയൻതാരയുമായുള്ള പ്രഭുദേവയുടെ പ്രണയവുമൊക്കെ വൻ ചർച്ചയായി മാറിയിരുന്നു. റംലത്തിനെ ഡിവോഴ്സ് ചെയ്ത്, ഒരു വർഷത്തോളം നയൻതാരയുമായി ലിവിങ് ടുഗതർ ആയിരുന്ന പ്രഭുദേവ ഈ ബന്ധവും അവസാനിപ്പിച്ചു. പിന്നീട് ഡോക്ടർ ഹിമാനി സിങ്ങിനെ പ്രഭുദേവ വിവാഹം ചെയ്യുകയും ചെയ്തു. ഇരുവർക്കും ഒരു പെൺകുട്ടിയുമുണ്ട്.
 
പ്രഭുദേവയെ നയൻതാരയെ തട്ടിയെടുത്തുവെന്നാരോപിച്ച് ഭാര്യ റംലത്ത് വർഷങ്ങൾക്ക് മുൻപ് നയൻതാരയുടെ വീടിന് മുന്നിൽ പ്രതിധേശിച്ചതും ദിവസങ്ങളോളം നിരാഹാര സമരം ഇരുന്നതും തമിഴകത്തെ ഹോട്ട് ടോപ്പിക്കുകളിൽ ഒന്നാണ്. ഇപ്പോഴിതാ, പ്രഭുദേവയുമായി വേർപിരിഞ്ഞ് 14 വർഷത്തിന് ശേഷം മൗനം വെടിഞ്ഞിരിക്കുകയാണ് റംലത്ത്. ഒരു തമിഴ് മാധ്യമത്തിലാണ് പ്രഭുദേവയെക്കുറിച്ച് റം​ലത്ത് മനസ് തുറന്നത്. നമ്മുടെ 
 
ജീവിതത്തിൽ എന്ത് സംഭവിച്ചാലും അത് സ്വീകരിക്കാനുള്ള പക്വത നമുക്ക് ഉണ്ടായിരിക്കണമെന്ന് പറഞ്ഞ റംലത്ത്, പല കാരണങ്ങളാൽ തങ്ങൾ വേർപിരിയുകയായിരുന്നു എന്നാണ് വെളിപ്പെടുത്തിയത്. ഇതോടെ നയൻതാരയുടെ ആരാധകർ ഇവർക്കെതിരെ തിരിഞ്ഞു. റംലത്ത്-പ്രഭുദേവ ബന്ധം തകർത്തത് നയൻതാര ആണെന്നായിരുന്നു പ്രചാരണം. ഇപ്പോൾ, ഡിവോഴ്‌സിന് പല കാരണങ്ങൾ ഉണ്ടെന്ന് റംലത്ത് തന്നെ പറയുമ്പോൾ, നയൻതാരയെ മാത്രം എന്തിനായിരുന്നു കുറ്റപ്പെടുത്തിയത് എന്ന ചോദ്യവും ആരാധകർ ഉന്നയിക്കുന്നു. 
 
വിവാഹമോചിതരാണെങ്കിലും മക്കളെ വളര്‍ത്തുന്നതില്‍ പ്രഭുദേവയുടെ പിന്തുണ വളരെ വലുതായിരുന്നുവെന്നും റംലത്ത് കൂട്ടിച്ചേർത്തു. പിരിഞ്ഞതിനുശേഷം തന്നേക്കുറിച്ച് മോശമായി ഒന്നും പ്രഭുദേവ പറഞ്ഞിട്ടില്ല. അങ്ങനെയൊരാളെക്കുറിച്ച് താനും മോശമായി പറയില്ലെന്നും റംലത്ത് പറഞ്ഞു. പ്രഭുദേവ നല്ലൊരു അച്ഛനാണ്. വിവാഹമോചിതരായെങ്കിലും പ്രഭുദേവയുടെ പിന്തുണ നന്നായുണ്ടായിരുന്നു. അത് ഈ നിമിഷം വരെയുമുണ്ട്. കുട്ടികളേക്കുറിച്ചുള്ള എന്തു വിഷയവും പരസ്പരം ചര്‍ച്ച ചെയ്തതിനു ശേഷമാണ് അവരോട് പറയുകയെന്നും റംലത്ത് കൂട്ടിച്ചേർത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോയില്‍; ട്രംപിന് മറുപടി

മാന്യമായി ജീവിക്കുന്നവരും നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവരും: സി സദാനന്ദന്റെ കാല്‍വെട്ടിയ കേസിലെ പ്രതികളെ ന്യായീകരിച്ച് കെ കെ ശൈലജ

ചൈനയില്‍ ചിക്കന്‍ഗുനിയ വ്യാപിക്കുന്നു; യാത്ര ചെയ്യുന്ന പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അമേരിക്ക

തൃശൂര്‍ ജില്ലയില്‍ നാളെ അവധി

സുരക്ഷയില്ലാത്ത കെട്ടിടങ്ങളും സ്‌കൂളുകളും രണ്ടാഴ്ചയ്ക്കുള്ളില്‍ കണ്ടെത്തണം: ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments