Publish Date: Tue, 19 Nov 2024 (11:40 IST)
Updated Date: Tue, 19 Nov 2024 (10:16 IST)
നടി കീർത്തി സുരേഷിന്റെ വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ഇതാദ്യമല്ല. ഈ ഇടെയായി വീണ്ടും കീർത്തിയുടെ വിവാഹവാർത്തയാണ് നാഷണൽ മീഡിയാസ് അടക്കം കേരളത്തിലെ ചില ഓൺലൈൻ ചാനലുകളിലും വാർത്തകൾ വരുന്നുണ്ട്. അടുത്ത മാസം ഗോവയിൽ വച്ച് കീർത്തിയുടെ വിവാഹം അല്ലെങ്കിൽ വിവാഹനിശ്ചയ ചടങ്ങ് ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തൻ്റെ ദീർഘകാല കാമുകൻ ആൻ്റണിയുമായി കീർത്തി സുരേഷിൻ്റെ വിവാഹം ഈ ഡിസംബർ 12ന് ഗോവയിൽ വച്ച് നടക്കുമെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരി എങ്കിൽ പതിനഞ്ചുവർഷമായി ആന്റണിയുമായി കീർത്തി പ്രണയത്തിലാണ്. ദുബായ് ആസ്ഥാനമായുള്ള ബിസിനസുകാരനാണ് ആൻ്റണി. വീട്ടുകാരുടെ ആശീർവാദത്തോടെയാകും വിവാഹം. ഡിസംബർ 11, 12 തീയതികളിൽ ഗോവയിൽ വച്ചാകും ആർഭാട വിവാഹം എന്നും ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും സൂചനയുണ്ട്.
2023-ൽ, തൻ്റെ സുഹൃത്തിനെ കാമുകൻ എന്ന് സൂചിപ്പിച്ച വന്ന റിപ്പോർട്ടിന് എതിരെ കീർത്തി രംഗത്ത് വന്നിരുന്നു. "ഹഹഹ, എന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട. എന്റെ ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയമാകുമ്പോള്‍ വെളിപ്പെടുത്താം'' എന്നായിരുന്നു അപ്പോൾ കീർത്തി നൽകിയ പ്രതികരണം. പക്ഷെ അന്ന് കീർത്തിയുടെ പേരിനൊപ്പം ചേർന്ന് കേട്ട പേര് സുഹൃത്ത് ഫർഹാന്റെത് ആയിരുന്നു.