Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

ജെസിബി കാണാനും ആയിരങ്ങൾ ഉണ്ടാകും, മദ്യത്തിനും ബിരിയാണിക്കും വരെ ആൾക്കൂട്ടമുണ്ടാകും; പുഷ്പയെ പരിഹസിച്ച് സിദ്ധാർഥ്

Sidharth mocking pushpa 2

നിഹാരിക കെ എസ്

, ബുധന്‍, 11 ഡിസം‌ബര്‍ 2024 (10:41 IST)
കൊച്ചി: ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് പുഷ്പ 2. അല്ലു അർജുൻ-സുകുമാർ കൂട്ടുകെട്ട് ഒന്നിച്ച ചിത്രം ഉടൻ തന്നെ 1000 കോടി ക്ളബ്ബിൽ ഇടംപിടിക്കും. ആ​ഗോള ബോക്സ് ഓഫീസിൽ ചിത്രം 922 കോടി നേടിക്കഴിഞ്ഞു. അതിവേഗത്തില്‍ ആയിരം കോടി കളക്ഷനിലേക്ക് കുതിക്കുകയാണ് ചിത്രം. ചിത്രത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിലും വലിയ ആള്‍ക്കൂട്ടം ചിത്രം കാണാൻ തിയേറ്ററിലേക്ക് എത്തുന്നുണ്ട്.
 
ഇതിനിടെ ചിത്രത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സിദ്ധാര്‍ഥ്. ചിത്രത്തിന് ആളുകൂടുന്നത് വലിയ കാര്യമൊന്നുമല്ലെന്നായിരുന്നു സിദ്ധാര്‍ഥിന്റെ പരാമര്‍ശം. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിന് നവംബറില്‍ ബിഹാറിലുണ്ടായ ആള്‍ക്കൂട്ടത്തെക്കുറിച്ച് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു നടന്റെ മറുപടി. തമിഴ് യൂട്യൂബര്‍ മദന്‍ ഗൗരിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
'അത് മാര്‍ക്കറ്റിങ്ങാണ്. ഇന്ത്യയില്‍ ആള്‍ക്കൂട്ടമുണ്ടാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. നിര്‍മാണ ജോലിക്കായി ഒരു ജെ.സി.ബി. കൊണ്ടുവന്നാല്‍പ്പോലും ആളുകൂടും. അതുകൊണ്ട് ബിഹാറില്‍ ആള്‍ക്കൂട്ടമുണ്ടാവുന്നത് വലിയ കാര്യമൊന്നുമല്ല. ഇന്ത്യയില്‍ ക്വാളിറ്റിയും ആള്‍ക്കൂട്ടവും തമ്മില്‍ യാതൊരു ബന്ധവുമില്ല. മറിച്ചായിരുന്നെങ്കില്‍, ഇന്ത്യയില്‍ എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പില്‍ വിജയിക്കുമായിരുന്നു. ഞങ്ങളുടെ കാലത്ത് ബിരിയാണിക്കും ക്വാര്‍ട്ടര്‍ പാക്കറ്റ് മദ്യത്തിനും വേണ്ടിയായിരുന്നു ആള്‍ക്കൂട്ടമുണ്ടായിരുന്നത്', നടൻ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോക്സോഫീസ് അടക്കി ഭരിച്ച് പുഷ്പ; 1000 കോടിക്ക് ഇനി വേണ്ടത് വെറും 78 കോടി! ഇന്ത്യൻ സിനിമയിൽ ഇതാദ്യം!