Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലാലേട്ടനെപ്പറ്റി എന്തു കൂടുതല്‍ പറയാന്‍! വാലിബന്‍ ഒരു കംപ്ലീറ്റ് എല്‍ജെപി സിനിമ, റിവ്യൂമായി മഞ്ജുവാര്യര്‍

ലാലേട്ടനെപ്പറ്റി എന്തു കൂടുതല്‍ പറയാന്‍! വാലിബന്‍ ഒരു കംപ്ലീറ്റ് എല്‍ജെപി സിനിമ, റിവ്യൂമായി മഞ്ജുവാര്യര്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 30 ജനുവരി 2024 (09:21 IST)
ലിജോ- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മലൈക്കോട്ടൈ വാലിബന്‍ പ്രദര്‍ശനം തുടരുകയാണ്.പ്രീ റിലീസ് ഹൈപ്പുമായി എത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ആദ്യം മുതല്‍ ലഭിച്ചത്. കൂടുതല്‍ ആളുകള്‍ തിയറ്ററുകളില്‍ എത്തിയതോടെ ആദ്യം പുറത്തുവന്ന നെഗറ്റീവ് റിവ്യൂകള്‍ പതിയെ മാറി തുടങ്ങി. പോസിറ്റീവ് അഭിപ്രായങ്ങളും പ്രത്യക്ഷപ്പെടുന്നു. ഇപ്പോള്‍ ഇതാ സിനിമയെക്കുറിച്ച് നല്ലൊരു അഭിപ്രായം പറഞ്ഞിരിക്കുകയാണ് നടി മഞ്ജു വാര്യര്‍.
 
സിനിമയെക്കുറിച്ച് മഞ്ജു വാര്യര്‍ 
 
സിനിമയില്‍ സൃഷ്ടിച്ചെടുക്കാന്‍ പ്രയാസമുള്ള രണ്ട് കാര്യങ്ങളാണ് നര്‍മ്മവും ഫാന്റസിയും. അതിലെ അയുക്തികളാണ് അതിന്റെ സൗന്ദര്യം. ഗന്ധര്‍വനും യക്ഷിയുമൊക്കെ നമ്മുടെ കഥാപരിസരങ്ങളില്‍ എപ്പോഴും ചുറ്റിത്തിരിയുന്നവരാണ്. അതിന്റെ യുക്തിഭദ്രത ചോദ്യം ചെയ്യുന്നതില്‍ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. ട്രെയ്‌ലര്‍ കണ്ട ശേഷം ഒരു ഫാന്റസിയുടെ ലോകത്തേക്ക് പറക്കാനുള്ള മനസ്സുമായാണ് മലൈക്കോട്ടൈ വാലിബന്‍ കണ്ടത്. ചതിയന്‍മാരായ മല്ലന്‍മാരും കുബുദ്ധിക്കാരായ മന്ത്രിമാരും ചോരക്കൊതിയന്‍മാരായ രാജാക്കന്‍മാരും ക്രൂരരായ പടയാളികളും ഒപ്പം നല്ലവരായ ജനങ്ങളും നര്‍ത്തകരും മയിലാട്ടക്കാരും, എല്ലാം പണ്ടെങ്ങോ വായിച്ചുമറന്ന ഒരു ചിത്രകഥയെ ഓര്‍മ്മിപ്പിച്ചു. കടുംചായം കോരിയൊഴിച്ചൊരു കാന്‍വാസ് പോലെ ഭ്രമിപ്പിക്കുന്നു മധു നീലകണ്ഠന്റെ ഫ്രെയിമുകള്‍. തിയറ്ററില്‍ നിന്നിറങ്ങിയിട്ടും മനസ്സില്‍ പെരുമ്പറ കൊട്ടുന്ന, പ്രശാന്ത് പിള്ളയൊരുക്കിയ പശ്ചാത്തല സംഗീതം. അഭിനയം കൊണ്ടും ആകാരം കൊണ്ടും വാലിബനിലേക്ക് കൂടുവിട്ടു കൂടുമാറിയ ലാലേട്ടനെപ്പറ്റി എന്തു കൂടുതല്‍ പറയാന്‍! വാലിബന്‍ ഒരു കംപ്ലീറ്റ് എല്‍ജെപി സിനിമയാണ്. ഇതിനു മുന്‍പ് അദ്ദേഹം എങ്ങനെ വ്യത്യസ്ത ആശയങ്ങളിലൂടെയും ചിത്രീകരണരീതികളിലൂടെയും നമ്മളെ വിസ്മയിപ്പിച്ചോ അത് വാലിബനിലും തുടരുന്നു. മലയാളത്തില്‍ അദ്ദേഹത്തിനു മാത്രം ചെയ്യാനാവുന്ന ഒന്ന്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകള്‍ക്ക് പിറന്നാള്‍, കുട്ടികളുടെ പുതിയ ചിത്രവുമായി നടി ശരണ്യ മോഹന്‍