Webdunia - Bharat's app for daily news and videos

Install App

Actress Jayabharathi : സത്താറുമായി പ്രണയ വിവാഹം, ആ ബന്ധം നീണ്ടത് എട്ട് വര്‍ഷം മാത്രം; ജയഭാരതിയുടെ ജീവിതം

1979 ലാണ് സത്താര്‍ ജയഭാരതിയെ വിവാഹം കഴിച്ചത്. കുടുംബജീവിതത്തിന്റെ തുടക്കമെല്ലാം ഇരുവരും നന്നായി ആസ്വദിച്ചു

രേണുക വേണു
ശനി, 22 മാര്‍ച്ച് 2025 (13:25 IST)
Actress Jayabharathi Personal Life: മലയാളത്തിലെ ആദ്യ താരവിവാഹം എന്നു വിശേഷിപ്പിക്കാം ജയഭാരതിയും സത്താറും തമ്മിലുള്ള ബന്ധത്തെ. കെ.നാരായണന്‍ സംവിധാനം ചെയ്ത 'ബീന' എന്ന സിനിമയിലാണ് ജയഭാരതിയും സത്താറും ഒന്നിക്കുന്നത്. സത്താറിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു അത്. അക്കാലത്ത് യുവാക്കളുടെ സ്വപ്ന നായികയായ ജയഭാരതിയുടെ നായകവേഷത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ സത്താര്‍ ഞെട്ടി. സിനിമയില്‍ 'നീയൊരു വസന്തം... എന്റെ മാനസ സുഗന്ധം' എന്ന ഗാനരംഗത്തിന്റെ ചിത്രീകരണമായിരുന്നു ആദ്യം. ഈ സിനിമയുടെ ഷൂട്ടിങ് വേളയില്‍ സത്താറും ജയഭാരതിയും തമ്മില്‍ അടുത്ത സൗഹൃദത്തിലായി. ഇരുവരും ഒന്നിച്ച് പിന്നെയും സിനിമകള്‍ ചെയ്തു. പിന്നീട് ആ ബന്ധം പ്രണയമായി. 
 
1979 ലാണ് സത്താര്‍ ജയഭാരതിയെ വിവാഹം കഴിച്ചത്. കുടുംബജീവിതത്തിന്റെ തുടക്കമെല്ലാം ഇരുവരും നന്നായി ആസ്വദിച്ചു. താരതമ്യേന പുതുമുഖമായ സത്താര്‍ ജയഭാരതിയെ വിവാഹം ചെയ്തത് പലരെയും അമ്പരപ്പിച്ചു. സത്താറിന് സിനിമയില്‍ വേഷങ്ങള്‍ കുറഞ്ഞു. പല സിനിമകളില്‍ നിന്നും സത്താറിനെ ഒഴിവാക്കി. സത്താറിന്റെ കരിയര്‍ പിന്നോട്ടു പോയത് വ്യക്തിജീവിതത്തെയും ബാധിച്ചു. ജയഭാരതിയുമായുള്ള ബന്ധത്തിലും വിള്ളലേറ്റു. 1987 ലാണ് ജയഭാരതിയും സത്താറും വിവാഹമോചിതരായത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. 
 
ഈഗോയും വാശിയും ആണ് ജയഭാരതിയുമായുള്ള ബന്ധം തകരാന്‍ കാരണമെന്ന് പിന്നീട് സത്താര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ഒറ്റയ്ക്കുള്ള ജീവിതത്തില്‍ നിന്ന് കുടുംബജീവിതത്തിലേക്ക് കയറിയപ്പോള്‍ ചില അസ്വസ്ഥതകള്‍ ഉണ്ടായി എന്നാണ് സത്താര്‍ പറയുന്നത്. ജയഭാരതിയുടെ ചില ഇടപെടലുകള്‍ തന്റെ ഉള്ളിലെ ഈഗോയെ ഉണര്‍ത്തിയെന്നും അങ്ങനെയാണ് ബന്ധത്തില്‍ അകല്‍ച്ച വന്നതെന്നും സത്താര്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ നിയമപരി രക്ഷ അമേരിക്ക റദ്ദാക്കുന്നു

ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തി

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി പരിഗണനയില്‍

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ജാഗ്രത

അടുത്ത ലേഖനം
Show comments