നടനും മുൻ ഭർത്താവുമായ ബാലയ്‌ക്കെതിരെ രംഗത്ത് വന്ന എലിസബത്ത് ഉദയന് പിന്തുണ നൽകി അമൃത സുരേഷിന്റെ സഹോദരി അഭിരാമി. എലിസബത്തിനെ എല്ലാവരും അംഗീകരിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്നും തങ്ങള്‍ക്ക് കിട്ടാതെ പോയതാണെങ്കിലും അവര്‍ക്കത് കിട്ടുമ്പോള്‍ സന്തോഷമാണ് എന്നും അഭിരാമി പറയുന്നു. ചേച്ചിയുടെ ജീവിതത്തില്‍ സംഭവിച്ചതെന്താണെന്ന് സംസാരിക്കാന്‍ എനിക്ക് സാധിക്കുമെന്നും അതില്‍ പ്രശ്‌നം ഒന്നുമില്ലെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. സത്യത്തില്‍ അങ്ങനെയല്ല. ഞാനും ഇതിനെ കുറിച്ച് സംസാരിച്ചാല്‍ നിയമപരമായി അത് പ്രശ്‌നമുണ്ടാവുന്നതാണ് എന്നും അഭിരമായി വെളിപ്പെടുത്തുന്നു.
'ചില കരാറുകള്‍ ഉള്ളതിനാല്‍ അതിനെ കുറിച്ച് സംസാരിക്കാന്‍ നിയമപരമായ സാധ്യതയില്ലാത്തത് കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. ഇപ്പോള്‍ ഒന്നും മിണ്ടാതെ സൈഡില്‍ കൂടി പോയിട്ടും ഞങ്ങളെ ഇതിലേക്ക് വലിച്ചിടുകയാണ്. ചേച്ചിയും എലിസബത്തും മുന്‍പ് സംസാരിച്ചിരുന്നു. അവര്‍ നല്ല ബോള്‍ഡ് ആയിട്ടുള്ള ആളാണ്. പുള്ളിക്കാരിയ്ക്ക് നിയമത്തില്‍ വിശ്വാസം വരുന്നില്ലെന്ന് തോന്നുന്നു. അവര്‍ ശരിയായ ട്രാക്കിലാണ്.
ഇനി എന്റെ ചേച്ചി വന്ന് സംസാരിച്ചാല്‍ അത് കൂടുതല്‍ കുഴപ്പത്തിന് വഴിയൊരുക്കുകയേ ഉള്ളു. ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ ആളുകള്‍ പറയാന്‍ തുടങ്ങും. എലിസബത്ത് പറയുന്നതുമായി സാമ്യമുള്ള അനുഭവങ്ങളാണ് ചേച്ചിയ്ക്കും ഉണ്ടായിട്ടുള്ളത്. എലിസബത്തിന് വേറെ നിയമക്കുരുക്കള്‍ ഇല്ലാത്തതിനാല്‍ പ്രശ്‌നമില്ല. ആരോപണവുമായി മുന്നോട്ട് പോകാം. പക്ഷേ ഞങ്ങള്‍ക്ക് സംസാരിക്കുമ്പോള്‍ ഒത്തിരി ശ്രദ്ധിക്കാനുണ്ട്. എലിസബത്ത് പറയുന്നതൊക്കെ കറക്ടാണെങ്കിലും ഇങ്ങനെ സംസാരിച്ച് കൊണ്ടിരിക്കുന്നതില്‍ കാര്യമില്ല. നിയമപരമായി അതിന് ചെയ്യേണ്ടത് ചെയ്താല്‍ മാത്രമേ നമുക്കൊരു നീതി നടപ്പിലാക്കി കിട്ടുകയുള്ളു', അഭിരാമി കൂട്ടിച്ചേര്‍ത്തു.