ഇതെങ്കിലും വിജയിക്കുമോ? സിനിമയില്‍ നിന്നും മാറി വെബ് സീരീസില്‍ ഭാഗ്യം പരീക്ഷിക്കാന്‍ നിവിന്‍ പോളി

കെ ആര്‍ അനൂപ്
തിങ്കള്‍, 8 ഏപ്രില്‍ 2024 (17:27 IST)
തുടര്‍ പരാജയങ്ങളില്‍ നിന്ന് കരകയറാന്‍ നടന്‍ നിവിന്‍ പോളി. വെബ് സീരീസിലൂടെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് നടന്‍. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറുമായി ചേര്‍ന്നുള്ള പുതിയ വെബ് സീരീസ് 'ഫാര്‍മ' ഒരുങ്ങുകയാണ്.പി. ആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന സീരീസിനായി കാത്തിരിക്കുകയാണ് സിനിമാലോകം. ചിത്രീകരണം പൂര്‍ത്തിയായി.
 
ഫാര്‍മയില്‍ നിവിന്‍ പോളിയും ശ്രുതി രാമചന്ദ്രനും നരേനും വീണ നന്ദകുമാറും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
ബോളിവുഡ് താരം രജിത് കപൂറും നിവിന്‍ പോളിക്ക് കൂടെ അഭിനയിക്കും. 25 വര്‍ഷങ്ങള്‍ക്കുശേഷമാണ് രജിത് കപൂര്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. നേരത്തെ 1998ല്‍ പുറത്തെറിഞ്ഞ അഗ്‌നിസാക്ഷി എന്ന ചിത്രത്തില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ഇതിലൂടെ അദ്ദേഹത്തെ തേടി എത്തിയിരുന്നു.
 
ഫാര്‍മ പറയാനിരിക്കുന്നത് യഥാര്‍ത്ഥ സംഭവ കഥയാണെന്നാണ് വിവരം.അഭിനന്ദന്‍ രാമനുജമാണ് വെബ്‌സീരീസിന് ഛായാഗ്രഹണമൊരുക്കുന്നത്. ഉണ്ടാ, ജെയിംസ് ആന്റ് ആലീസ് എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവ് കൃഷ്ണന്‍ സേതുകുമാര്‍ ആണ് വെബ്‌സീരീസ് നിര്‍മ്മിക്കുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

Gold Price Kerala: സ്വര്‍ണവില ഇനിയും ഇടിയും; ഇന്ന് പവന് 840 കുറഞ്ഞു

അടുത്ത ലേഖനം
Show comments