Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ലിയോ' 1000 കോടി നേടുമോ ?സംവിധായകന്‍ ലോകേഷ് കനകരാജിന്റെ മറുപടി

Vijay Leo 1000 crore Lokesh Kanagaraj

കെ ആര്‍ അനൂപ്

, വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (15:07 IST)
തമിഴ് സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ ചിത്രമാണ് ലിയോ. ചിത്രം 1000 കോടിയിലധികം കളക്ഷന്‍ നേടുമോ എന്ന ചോദ്യം സംവിധായകന്‍ ലോകേഷ് കനകരാജിനോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. അദ്ദേഹം അതിന് മറുപടിയും നല്‍കി.
 
പ്രേക്ഷകര്‍ സിനിമ ആസ്വദിക്കാന്‍ മാത്രമേ താന്‍ ആഗ്രഹിക്കുന്നുള്ളൂവെന്നും അവര്‍ ടിക്കറ്റിന് കൊടുക്കുന്ന കാശിന്റെ മൂല്യമുള്ളതായിരിക്കണം സിനിമയെന്നും സൗഹൃദഭാവത്തില്‍ സംവിധായകന്‍ മറുപടി നല്‍കി.
 
അതേസമയം, 'ലിയോ' പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഡിജിറ്റല്‍ കളറിംഗ് ജോലികള്‍ നടന്നുവരികയാണ് ഇപ്പോള്‍.
 
ആക്ഷന്‍ ഡ്രാമയില്‍ ഗ്യാങ്സ്റ്ററായാണ് വിജയ് എത്തുന്നത്. സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, പ്രിയ ആനന്ദ്, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ്, മിഷ്‌കിന്‍ തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.
  
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ കുടുംബം,പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നടന്‍