Webdunia - Bharat's app for daily news and videos

Install App

റിലീസിന് ഇനിയും ഒരാഴ്ച ബാക്കി, അഡ്വാന്‍സ് ബുക്കിംഗില്‍ കോടികള്‍ കൊയ്ത് എമ്പുരാന്‍; ബോക്സ് ഓഫീസ് താണ്ഡവം ഉറപ്പ്!

കേരളത്തില്‍ ബുക്കിംഗ് ആരംഭിച്ചിട്ടുപോലുമില്ല

നിഹാരിക കെ.എസ്
വ്യാഴം, 20 മാര്‍ച്ച് 2025 (12:42 IST)
മലയാളത്തിന്റെ മോഹൻലാൽ അബ്രാം ഖുറേഷിയായി അവതരിക്കാൻ ഇനി ഒരാഴ്ച മാത്രം ബാക്കി. ഇപ്പോഴിതാ എമ്പുരാന്റെ അഡ്വാന്‍സ് ബുക്കിംഗ് വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. അഡ്വാന്‍സ് ബുക്കിംഗിലൂടെ ഇതിനോടകം വലിയൊരു തുക എമ്പുരാന്‍ നേടിക്കഴിഞ്ഞു. കേരളത്തില്‍ ബുക്കിംഗ് ആരംഭിച്ചിട്ടുപോലുമില്ല. വിദേശത്ത് നേരത്തെ തന്നെ പ്രീ ബുക്കിംഗ് ആരംഭിച്ചിരുന്നു. ഇതിന്റെ കണക്കുകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്. 
 
ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 11 കോടി രൂപയാണ്.  ബുക്കിംഗ് ആരംഭിച്ച ഓവര്‍സീസ് മാര്‍ക്കറ്റുകളിലൊക്കെ വലിയ പ്രതികരണമാണ് എമ്പുരാന്‍ നേടിക്കൊണ്ടിരിക്കുന്നത്. കേരളം ബുക്കിംഗ് കൂടി തുടങ്ങിയാൽ വമ്പൻ കളക്ഷൻ ആയിരിക്കും ചിത്രം ആദ്യദിനം സ്വന്തമാക്കുക എന്നുറപ്പ്. 
 
നേരത്തെ ഓവര്‍സീസ് റൈറ്റ്സ് തുകയിലും എമ്പുരാന്‍ റെക്കോഡിട്ടിരുന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ നേടുന്ന ഏറ്റവും വലിയ ഓവര്‍സീസ് റൈറ്റ്സ് തുകയാണ് എമ്പുരാന്‍ നേടിയിരിക്കുന്നത്. 30 കോടിയില്‍ അധികം തുക ഓവര്‍സീസ് റൈറ്റ്സായി എമ്പുരാന് ലഭിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്ത നേടിയ 15 കോടിയുടെ റെക്കോഡാണ് എമ്പുരാന്‍ പഴങ്കഥയാക്കിയിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

കുഞ്ഞിന്റെ കഴുത്തറുത്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവം: കാരണമായത് കാന്‍സറും സാമ്പത്തിക ബാധ്യതയും

സ്ത്രീകള്‍ക്ക് സൗജന്യം കൊടുക്കുന്നത് കുടിയന്മാരുടെ പണം കൊണ്ട്; സര്‍ക്കാര്‍ രണ്ടുകുപ്പി മദ്യം സൗജന്യമായി നല്‍കണമെന്ന് നിയമസഭയില്‍ എംഎല്‍എ

അമേരിക്കയില്‍ കടുത്ത മുട്ട ക്ഷാമം; അമേരിക്കയുടെ ആവശ്യം നിരസിച്ച് ഫിന്‍ലാന്‍ഡ്

മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി; ഓക്‌സിജന്‍ മാസ്‌ക് ഇല്ലാതെ ശ്വസിച്ചു

സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമായി പരിഗണിക്കാന്‍ കഴിയില്ല; വിചിത്ര പരാമര്‍ശവുമായി ഹൈക്കോടതി

അടുത്ത ലേഖനം
Show comments