‘നടന്‍ വിശാൽ രാത്രികാലങ്ങളിൽ മതിലുചാടി 16കാരിയായ തന്റെ അയൽവാസി പെൺകുട്ടിയുടെ വീട്ടിൽ വരാറുണ്ട്'; നടനെതിരെ വ്യാജ പ്രചരണം നടത്തിയ സ്ത്രീ അറസ്റ്റിൽ

പെൺകുട്ടിയുടെ അമ്മയുമായി ഇവർ വഴക്കിലായിരുന്നുവെന്നും പക തീർക്കാനായി പെൺകുട്ടിയെ കുറിച്ച് അപകീർത്തികരമായി പ്രചരണങ്ങൾ നടത്തുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

വ്യാഴം, 13 ജൂണ്‍ 2019 (16:09 IST)
നടൻ വിശാലിന് 16 കാരിയുമായി ബന്ധമുണ്ടെന്ന് പറഞ്ഞു പരത്തിയ സ്ത്രീ അറസ്റ്റിൽ. ചെന്നൈ സ്വദേശിയായ വിശ്വവർഷിണി എന്ന സ്ത്രീയാണ് പോലീസ് പിടിയിലായിരിക്കുന്നത്. നാമക്കൽ ജില്ലയിൽ നിന്നാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുൻകൂർ ജാമ്യത്തിന് യുവതി ശ്രമിച്ചുവെങ്കിലും ഹൈക്കോടതി അവരുടെ ആവശ്യം തള്ളി.
 
പെൺകുട്ടിയുടെ അമ്മയുമായി ഇവർ വഴക്കിലായിരുന്നുവെന്നും പക തീർക്കാനായി പെൺകുട്ടിയെ കുറിച്ച് അപകീർത്തികരമായി പ്രചരണങ്ങൾ നടത്തുകയായിരുന്നുവെന്നും പോലീസ് പറയുന്നു. പെൺകുട്ടിയുടെ അമ്മയാണ് പോലീസിൽ പരാതി നൽകിയത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
 
തന്റെ അയൽവാസിയായ പെൺകുട്ടിക്ക് വിശാലുമായി ബന്ധമുണ്ടെന്നും വിശാൽ രാത്രികാലങ്ങളിൽ മതിലുചാടി അവരുടെ വീട്ടിൽ സന്ദർശനം നടത്താറുണ്ടെന്നും ഇവർ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. തന്റെ കയ്യിൽ അതിന് തെളിവായുള്ള സിസിടിവി ദൃശ്യങ്ങൾ ഫണ്ടെന്നും അവകാശപ്പെട്ടിരുന്നു.
 
 
 
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബിഗ് ന്യൂസ്! ഷാരൂഖിനും മോഹൻലാലിനുമൊപ്പം അഭിനയിക്കണമെന്ന് മമ്മൂട്ടി ! - ഞെട്ടി സിനിമാലോകം