Ullozhukku Film: ഇങ്ങനെയൊരു സിനിമ വന്നിട്ട് കുറേയായി, ഉര്‍വശി ചേച്ചിയുടെ വണ്‍ വുമണ്‍ ഷോ; ഉള്ളൊഴുക്ക് കണ്ട ശേഷം പാര്‍വതിയുടെ പ്രതികരണം

ക്രിസ്റ്റോ ടോമി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പ്രശാന്ത് മുരളി, അലന്‍സിയര്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍ എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു

രേണുക വേണു
വ്യാഴം, 20 ജൂണ്‍ 2024 (10:02 IST)
Ullozhukku Film Review

Ullozhukku Film First Review: ഉര്‍വശിയും പാര്‍വതി തിരുവോത്തും ഒന്നിച്ചഭിനയിച്ച 'ഉള്ളൊഴുക്ക്' നാളെ തിയറ്ററുകളിലെത്തുകയാണ്. ക്രിസ്‌റ്റോ ടോമി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ കൊച്ചിയിലെ ഫോറം മാളില്‍ ബുധനാഴ്ച നടന്നു. മലയാളത്തില്‍ ഇത്തരത്തിലൊരു സിനിമ വന്നിട്ട് കുറേയായെന്നാണ് 'ഉള്ളൊഴുക്ക്' പ്രിവ്യൂ ഷോ കണ്ട ശേഷം നടി പാര്‍വതി മാധ്യമങ്ങളോട് പ്രതികരിച്ചത്. തനിക്ക് സിനിമ ഭയങ്കര ഇഷ്ടമായെന്നും ഉര്‍വശിയാണ് സിനിമയില്‍ സ്‌കോര്‍ ചെയ്തിരിക്കുന്നതെന്നും പാര്‍വതി പറഞ്ഞു. 
 
' സിനിമ എനിക്ക് ഭയങ്കര ഇഷ്ടമായി. ഞാന്‍ എന്റെ സിനിമകള്‍ അങ്ങനെ കാണാത്തതാണ് പതിവായി. എന്നെ പറ്റിയോ എന്റെ അഭിനയത്തെ പറ്റിയോ പറയുന്നതല്ല, സിനിമ നന്നായി ഇഷ്ടപ്പെട്ടു. ഇങ്ങനെയൊരു സിനിമ മലയാളം ഇന്‍ഡസ്ട്രിയില്‍ വന്നിട്ട് ഒരുപാട് കാലമായി. ഇത് കണ്ടപ്പോള്‍ പണ്ടത്തെ സിനിമകളാണ് ഓര്‍മ വന്നത്. അത്തരത്തിലൊരു നല്ല സിനിമയാണ്. നിങ്ങള്‍ എല്ലാവരും തിയറ്ററില്‍ കാണണം, സപ്പോര്‍ട്ട് ചെയ്യണം. ഉര്‍വശി ചേച്ചിയുടെ വണ്‍ വുമണ്‍ ഷോയാണ്,' പാര്‍വതി പറഞ്ഞു. 
 
ക്രിസ്റ്റോ ടോമി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പ്രശാന്ത് മുരളി, അലന്‍സിയര്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍ എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. കുട്ടനാട്ടിലെ വെള്ളപ്പൊക്കമാണ് സിനിമയുടെ പശ്ചാത്തലം. 'കറി ആന്‍ഡ് സയനൈഡ്' എന്ന ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ക്രിസ്റ്റോ ടോമി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

അടുത്ത ലേഖനം
Show comments