കുറച്ചു സമയമാണെങ്കില്‍ കൂടി ഞങ്ങള്‍ അത് ശരിക്കും ആസ്വദിക്കും; സണ്ണി പറയുന്നു

ഞങ്ങള്‍ക്ക് അത് ആസ്വദികണം, എന്ത് തിരക്കാണെങ്കിലും ഒരല്‍പം നേരം കിട്ടിയാല്‍ ഞാന്‍ അവിടെ ഓടിയെത്തും: സണ്ണി

Webdunia
ചൊവ്വ, 22 ഓഗസ്റ്റ് 2017 (14:51 IST)
തന്റെ മകള്‍ക്കൊപ്പം ജീവിക്കുന്ന ഓരോ നിമിഷവും ആസ്വദിക്കുന്നുവെന്ന് ബോളിവുഡ് താരം സണ്ണി ലിയോണ്‍. ഇപ്പോള്‍ കാര്യങ്ങള്‍ എല്ലാം അവളുടെ സമയം നോക്കിയാണ് താന്‍ തീരുമാനിക്കുന്നതെന്നും ഡാനിയേലും ഞാനും അവളുടെ കാര്യങ്ങള്‍ക്ക് തന്നെയാണ് പ്രധാന്യം നല്‍കുന്നതെന്നും സണ്ണി പറഞ്ഞു.
 
സിനിമയുടെയും മോഡലിങ്ങിന്റെയും തിരക്കിലാണെങ്കിലും ഒരല്‍പം നേരം കിട്ടിയാല്‍ മകള്‍ നിഷയുടെ അടുത്തേക്ക് ഓടിവരും. മകളുമായി ചിലവഴിക്കാന്‍ കഴിയുന്ന ഒരു സമയവും പാഴാക്കാറില്ല. ഞാനും ഡാനിയേലോ ആരെങ്കിലുമൊരാള്‍ എല്ലായ്‌പ്പോഴും അവള്‍ക്കൊപ്പമുണ്ടാകുമെന്നും സണ്ണി പറഞ്ഞു.
 
അവളെ കിട്ടിയത് വലിയ ഭാഗ്യമായി കരുതുന്നു. ഞാനും ഭര്‍ത്താവ് ഡാനിയേല്‍ ഇപ്പോള്‍ മാതാപിതാക്കളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് മനസ്സിലാക്കി തുടങ്ങി. അവളെ കുളിപ്പിക്കുന്നതും അവളുടെ നാപ്കിന്‍ മാറ്റുന്നതും ഭക്ഷണം കൊടുക്കുന്നതുമെല്ലാം ഞങ്ങള്‍ ഒരുപാട് ആസ്വദിക്കുന്നുവെന്നും സണ്ണി പറഞ്ഞു.
 
സ്വര്‍ഗത്തില്‍ ജീവിക്കുന്ന അനുഭവമാണെനിക്ക്. ഞാന്‍ ഇല്ലാത്ത സമയത്ത് അവളുടെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നത് ഡാനിയേല്‍ ആണെ സണ്ണി പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി തന്റെ മകള്‍ നിഷയെക്കുറിച്ച് പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments