Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിമ്മിക്കി കമ്മൽ ഡാൻസ് കളിച്ച് കമൽഹാസനും!

ജിമ്മിക്കി കമ്മൽ തരംഗം അവസാനിക്കുന്നില്ല!

ജിമ്മിക്കി കമ്മൽ
, തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (12:29 IST)
മോഹൻലാലിന്റെ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ 'എന്റമ്മേടെ ജിമ്മിക്കി കമ്മൽ... എന്റപ്പൻ കട്ടോണ്ട് പോയി'.., എന്ന് തുടങ്ങുന്ന ഗാനം ലോകം മുഴുവൻ നെഞ്ചേറ്റിയിരിക്കുകയാണ്. നിരവധി പേരാണ് പാട്ടിനെ ഏറ്റെടുത്ത് വൈറലാക്കിയിരിക്കുന്നത്.
 
സോഷ്യല്‍ മീഡിയയിലൂടെ പലതരത്തിലും വ്യത്യസ്തവുമായ ജിമിക്കി കമ്മല്‍ ഡാന്‍സ് വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഉലകനായകന്‍ കമല്‍ഹാസനും ജിമിക്കി കമ്മല്‍ ഡാന്‍സുമായി എത്തിയിരിക്കുകയാണ്. ബിഗ് ബോസ് അവതരാകനായ കമല്‍ഹാസന്‍ പരിപാടിയ്ക്കിടെയാണ് മത്സാരത്ഥികള്‍ക്കൊപ്പം ജിമിക്കി കമ്മല്‍ പാട്ടിനൊപ്പം ചുവട് വെച്ചത്. 
 
ജിമിക്കി കമ്മലിന് പല വേര്‍ഷനുകളും കണ്ടിട്ടുണ്ടെങ്കിലും അത് വീണ്ടും ഹിറ്റായി കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ബിഗ് ബോസ് പരിപാടിക്കിടെ കമൽഹാസനും ജിമ്മിക്കി കമ്മലിനു ചുവടുകൾ വെച്ചത്. താരത്തിനൊപ്പം ബിഗ് ബ ബോസ് മത്സരാര്‍ത്ഥികളും ഡാന്‍സില്‍ പങ്കെടുത്തിരുന്നു.
 
മോഹന്‍ലാലിന്റെ ഓണചിത്രം വെളിപാടിന്റെ പുസ്തകത്തിലെ പാട്ടാണ് എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന് തുടങ്ങുന്നത്. സിനിമ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും പാട്ട് ലോകത്തെ ഞെട്ടിച്ച് കൊണ്ട് റെക്കോര്‍ഡുകള്‍ മാറ്റി എഴുതിയിരിക്കുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റേക്കോർഡുകൾ രാമനുണ്ണിക്ക് മുന്നിൽ വഴിമാറുന്നു! കോടികളുടെ കിലുക്കവുമായി രാമലീല!