മമ്മൂട്ടി വയനാട്ടിൽ, ഒരു നോക്ക് കാണാൻ ആയിരങ്ങൾ! - വീഡിയോ
						
		
						
				
മമ്മൂട്ടിയെ കാണാൻ ആയിരങ്ങൾ തടിച്ചു കൂടി!
			
		          
	  
	
		
										
								
																	ജോയ് മാത്യു തിരക്കഥയെഴുതുന്ന 'അങ്കിൾ' എന്ന ചിത്രത്തിന്റെ ചിത്രീകരണഭാഗമായി മെഗാസ്റ്റാർ മമ്മൂട്ടി വയനാട്ടിൽ എത്തി. മമ്മൂട്ടിയെ കാണാൻ ആയിരങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനിൽ എത്തിയത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന വൻ ജനാവലി തന്നെ ലൊക്കേഷനിൽ ഉണ്ടായിരുന്നു.
 
 			
 
 			
			                     
							
							
			        							
								
																	
	 
	സൂപ്പർതാരങ്ങളുടെ ചിത്രത്തിനായി അപൂർവ്വമായിട്ടാണ് വയനാട് തിരഞ്ഞെടുക്കുന്നത്. അതിൽതന്നെ സൂപ്പർതാരങ്ങൾക്ക് വയനാട്ടിൽ സീനുകളും ഉണ്ടാകണമെന്നില്ല. അവർക്കിടയിലേക്ക് മെഗാസ്റ്റാർ മമ്മൂട്ടി എത്തിയത് ആരാധകരെ ആവേശത്തിലാക്കി. ഗിരീഷ് ദാമോദർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനും വയനാട് തന്നെ. 
	 
	കഴിഞ്ഞ ദിവസം മമ്മൂട്ടിയും സംഘവും തിരുനെല്ലിയിലെത്തിയിരുന്നു. അപ്പപ്പാറ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും തിരുനെല്ലി പൊലീസ് സ്റ്റേഷൻ പരിസരത്തുമായിരുന്നു ആദ്യ ദിനങ്ങളിലെ ഷൂട്ടിങ്. അവിടെ നിന്നും ടീം നേരെ വയനാട്ടിലേക്ക് തിരിക്കുകയായിരുന്നു.