ആദിയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രമാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്. ദിലീപ് നായകനായ രാമലീലയുടെ സംവിധായകൻ അരുൺ ഗോപിയാണ് പ്രണവിനെ രണ്ടാമതും നായകനാക്കുന്നത്. ചിത്രത്തിൽ ഗോകുൽ സുരേഷും അഭിനയിക്കുന്നുണ്ട്.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	അധികം സംസാരിക്കാൻ താൽപ്പര്യമില്ലാത്തയാളാണ് പ്രണവെന്ന് ഗോകുൽ സുരേഷ് മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ പറയുന്നു. പ്രണവുമായി എനിക്ക് വ്യക്തിപരമായി വലിയ അടുപ്പമില്ലെന്നും ഗോകുൽ പറയുന്നു. 
 
									
										
								
																	
	 
	‘ആദി സിനിമയുടെ സെറ്റില്‍ വച്ച് കണ്ടിരുന്നു. പക്ഷേ, സംസാരിച്ചിരുന്നില്ല. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് പരസ്പരം സംസാരിച്ചത്. വളരെ സിമ്പിൾ ആയ വ്യക്തിയാണ് പ്രണവ്. മറ്റുള്ളവരുടെ സ്വകാര്യ ഇടങ്ങളിലേക്ക് അധികം കയറിച്ചെന്ന് സംസാരിക്കാന്‍ ഇഷ്ടമില്ലാത്ത വ്യക്തി ആയതുകൊണ്ട് ഞാൻ പ്രണവിനെ അദ്ദേഹത്തിനു ഇഷ്ടത്തിനു വിട്ടു’ - ഗോകുൽ പറയുന്നു.