ടെന്നീസ് കോര്‍ട്ടിലെ ആ സൌന്ദര്യം ഇനിയില്ല; ആരാധകരുടെ സ്വപ്ന സുന്ദരി മാര്‍ട്ടിന ഹിംഗിസ് വിരമിക്കുന്നു
മാര്‍ട്ടിന ഹിംഗിസ് ടെന്നീസിനോട് വിട പറയുന്നു
സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ടെന്നീസ് താരമായ മാര്‍ട്ടിന ഹിംഗിസ് വിരമിക്കുന്നു. ഡബ്‌ള്യുടിഎ ഫൈനല്‍സിനു ശേഷമായിരിക്കും താന്‍ വിരമിക്കുകയെന്ന് മുപ്പത്തേഴുകാരിയായ ഹിംഗിസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആരാധകരെ അറിയിച്ചത്.
തായ് വാന്റ ചാന്‍ യുങ് ജാനിനൊപ്പമാണ് ഹിംഗ്‌സ് തന്റെ അവസാന ടൂര്‍ണമെന്റ് കളിക്കുന്നത്. 25 ഗ്ലാന്‍സ്ലാം കിരീടങ്ങളായിരുന്നു ഈ ടെന്നീസ് സുന്ദരി സ്വന്തമാക്കിയത്. ഇതില്‍ 13 കിരീടങ്ങള്‍ വനിതാ ഡബിള്‍സിസും അഞ്ചെണ്ണം സിംഗിള്‍സിലും ഏഴെണ്ണം മിക്‌സഡ് ഡബിള്‍സിലുമാണ്
2003ല്‍ തന്റെ 22-ാം വയസില്‍ തുടര്‍ച്ചയായ പരിക്കിനെ തുടര്‍ന്നു ഹിംഗിസ് കുറച്ചുകാലം കോര്‍ട്ടില്‍നിന്നു വിട്ടുനിന്നെങ്കിലും 2013ല്‍ അവര്‍ വീണ്ടും കോര്‍ട്ടിലേക്കു തിരിച്ചെത്തി. ഇതിനുശേഷം പത്തു ഗ്രാന്‍സ്ലാം കിരീടങ്ങളാണ് ഹിംഗിസ് സ്വന്തമാക്കിയത്.