Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘മെഗാസ്റ്റാറിനെ’ താഴെയിറക്കി അണിയറ പ്രവർത്തകർ, മോഹൻലാലിന്റെ നരനെ കോപ്പിയടിച്ചു?!

മമ്മൂട്ടി മോഹൻലാലിനെ കോപ്പിയടിച്ചു?

‘മെഗാസ്റ്റാറിനെ’ താഴെയിറക്കി അണിയറ പ്രവർത്തകർ, മോഹൻലാലിന്റെ നരനെ കോപ്പിയടിച്ചു?!
, ശനി, 21 ജൂലൈ 2018 (16:56 IST)
ബോക്‌സോഫീസ് നിറഞ്ഞോടിയ അബ്രഹാമിന്റെ സന്തതികള്‍ക്ക് പിന്നാലെ അടുത്ത റിലീസുമായെത്തുകയാണ് മമ്മൂട്ടി. സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ഒരു കുട്ടനാടൻ ബ്ലോഗ്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.
 
മമ്മൂട്ടിയുടെ സിനിമകള്‍ക്കും ചിത്രങ്ങള്‍ക്കും ലഭിക്കുന്ന അത് സ്വീകാര്യത തന്നെയാണ് ഈ ചിത്രത്തിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. പോസ്റ്റര്‍ പുറത്തുവന്ന് അധികനേരം കഴിയുന്നതിന് മുന്‍പ് തന്നെ ട്രോളര്‍മാരും സജീവമായി രംഗത്തെത്തിയിരുന്നു. 
 
മെഗാസ്റ്റാര്‍ പ്രയോഗമില്ലാത്ത പോസ്റ്ററാണ് ഇത്തവണ പുറത്തുവന്നിട്ടുള്ളതെന്നാണ് മറ്റൊരു പ്രത്യേകത. നാട്ടിന്‍ പുറത്തെ പച്ചയായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മൂട്ടിയെ പരിചയപ്പെടുത്തുമ്പോള്‍ മെഗാസ്റ്റാര്‍ പ്രയോഗം വേണ്ടെന്ന് വെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
 
മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ നരനിലെ മുള്ളന്‍കൊല്ലി വേലായുധന്റെ ലുക്കാണോ ഇതെന്ന തരത്തില്‍ സംശയം ഉന്നയിക്കുന്നവരും കുറവല്ല. ഇങ്ങനെ ലുക്ക് കോപ്പിയടിക്കുന്നത് മോശമല്ലേയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമയിൽ സ്ത്രീവിരുദ്ധതയാകാം, പക്ഷേ മഹത്വവത്കരിക്കരുത്: പാർവതി