Webdunia - Bharat's app for daily news and videos

Install App

ഫ്ലാഷ്, ഹലോ എന്നീ ചിത്രങ്ങള്‍ ഓര്‍മ്മയുണ്ടോ? മോഹന്‍ലാല്‍ ഈജിപ്‌തിലേക്ക് !

സുബിന്‍ ജോഷി
വെള്ളി, 31 ജനുവരി 2020 (15:57 IST)
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘റാം’ ചിത്രീകരണം പുരോഗമിക്കുകയാണ്. മോഹന്‍ലാലും ത്രിഷയും ജോഡിയാകുന്ന റാം ഒരു ആക്ഷന്‍ എന്‍റര്‍ടെയ്‌നറാണ്. ഇപ്പോള്‍ കേരളത്തില്‍ ചിത്രീകരിക്കുന്ന സിനിമ അടുത്ത ഷെഡ്യൂളില്‍ വിദേശരാജ്യങ്ങളിലേക്ക് പറക്കുകയാണ്.
 
ഈജിപ്‌ത്, ലണ്ടന്‍, ഇസ്‌താംബുള്‍ എന്നിവിടങ്ങളാണ് റാമിന്‍റെ വിദേശ ലൊക്കേഷനുകള്‍. അമ്പത് കോടിയോളം ബജറ്റിലാണ് റാം ഒരുങ്ങുന്നതെന്നാണ് വിവരം. ജീത്തു ജോസഫും മോഹന്‍ലാലും ഇതിനുമുമ്പ് ഒന്നിച്ച ‘ദൃശ്യം’ ഇന്‍ഡസ്‌ട്രി ഹിറ്റ് ആയിരുന്നു. ആ വിജയം റാമിലൂടെ ആവര്‍ത്തിക്കാനാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്.
 
അഭിഷേക് ഫിലിംസ് നിര്‍മ്മിക്കുന റാമില്‍ ഇന്ദ്രജിത്ത്, ദുര്‍ഗ കൃഷ്‌ണ, ലിയോണ ലിഷോയ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
മോഹന്‍ലാല്‍ ഒരു പുതിയ ഹെയര്‍ സ്റ്റൈലിലാണ് ഈ സിനിമയില്‍ അഭിനയിക്കുന്നത് എന്നതാണ് റാമിന്‍റെ പ്രത്യേകത. ഫ്ലാഷ്, ഹലോ തുടങ്ങിയ സിനിമകളില്‍ മോഹന്‍ലാല്‍ പരീക്ഷിച്ച ഹെയര്‍ സ്റ്റൈലിന് സമാനമായ രീതിയിലാണ് റാമില്‍ മോഹന്‍ലാല്‍ ഹെയര്‍ സ്റ്റൈല്‍ ഒരുക്കിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉപഭോക്താക്കള്‍ക്ക് എട്ടിന്റെ പണികൊടുത്ത് ജിയോ; 19 രൂപ പ്ലാനിന് ഇനി വാലിഡിറ്റി ഒരു ദിവസം മാത്രം!

എസ്ബിഐയില്‍ ധാരാളം ഒഴിവുകള്‍; ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം

കോവിഡ് നെഗറ്റീവ് ആയിട്ടും ചികിത്സ നടത്തി; ആശുപത്രിക്കും ഡോക്ടര്‍ക്കും എതിരെ വിധി, അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്‍കണം

ഇസ്രായേലിന്റെ ബോംബാക്രമണത്തില്‍ നിന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂര്‍ നഗരത്തിലേക്ക് ഇറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ ഗതാഗത നിയന്ത്രണം ഇങ്ങനെ

അടുത്ത ലേഖനം
Show comments