വിക്രം വേദ ബോളിവുഡിലേക്ക്; ആമിറും സെയ്‌ഫും നായകന്മാരാകും

തമിഴില്‍ ഈ ചിത്രം ഒരുക്കിയ പുഷ്കർ-ഗായത്രി ദമ്പതികള്‍ തന്നെയാണ് ബോളിവുഡിൽ ചിത്രം സംവിധാനം ചെയ്യുന്നത്.

ശനി, 3 ഓഗസ്റ്റ് 2019 (16:07 IST)
തമിഴിൽ മാധവനും വിജയ് സേതുപതിയും മത്സരിച്ചഭിനയിച്ച വിക്രം വേദ എന്ന ത്രില്ലര്‍ ചിത്രം ബോളിവുഡിലേക്ക്. ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ആമീര്‍ ഖാനും സെയ്ഫ് അലി ഖാനുമാണ് മാധവനും വിജയ് സേതുപതിയും അഭിനയിച്ച വേഷങ്ങളിൽ എത്തുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ‍. തമിഴില്‍ ഈ ചിത്രം ഒരുക്കിയ പുഷ്കർ-ഗായത്രി ദമ്പതികള്‍ തന്നെയാണ് ബോളിവുഡിൽ ചിത്രം സംവിധാനം ചെയ്യുന്നത്. 
 
ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. അടുത്ത വര്‍ഷമാണ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിക്കുന്നതെന്നും സൂചനയുണ്ട്. വിക്രം വേദ എന്നാണ് ബോളിവുഡിലും ചിത്രത്തിന്‍റെ പേരിടുന്നതെന്നാണ് സൂചന. മാധവന്‍റെ വേഷം സെയ്ഫ് അലി ഖാനായിരിക്കും അവതരിപ്പിക്കുന്നത്. വിജയ് സേതുപതി അവതരിപ്പിച്ച വേഷം ആമിര്‍ ഖാനും അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം മാര്‍ച്ചോടെ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നും സൂചനയുണ്ട്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മമ്മൂട്ടിയെ നായകനാക്കി ഒരു ഇംഗ്ലീഷ് ചിത്രം; സ്വപ്ന പദ്ധതിയുമായി ടികെ രാജീവ് കുമാർ