പേരന്‍‌പ് ഹിന്ദി റീമേക്കില്‍ ആമിര്‍ ഖാന്‍ !

തിങ്കള്‍, 18 ഫെബ്രുവരി 2019 (15:47 IST)
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് പേരന്‍‌പിലെ അമുദവന്‍. തനിയാവര്‍ത്തനത്തിലെ ബാലന്‍‌മാഷിനോടും അമരത്തിലെ അച്ചൂട്ടിയോടുമൊക്കെ ചേര്‍ത്ത് സംസാരിക്കാവുന്ന കഥാപാത്രം. അടുത്തകാലത്ത് പ്രേക്ഷകരോട് ഇത്രയധികം അടുത്തുനിന്ന് സംവദിച്ച ഒരു സിനിമയോ കഥാപാത്രമോ ഇല്ല.
 
പേരന്‍‌പ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതിന്‍റെ സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ചിത്രം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നതിന്‍റെ സാധ്യതകള്‍ തേടിയുള്ള ചര്‍ച്ചകള്‍ പേരന്‍‌പ് റിലീസ് ചെയ്യുന്നതിന് ആരംഭിച്ചതാണ്. എന്തായാലും ആദ്യം ഹിന്ദി റീമേക്ക് ഉണ്ടാകുമെന്നാണ് സൂചനകള്‍.
 
പേരന്‍‌പിലെ അമുദവനായി അഭിനയിക്കാന്‍ ആമിര്‍ ഖാന് താല്‍പ്പര്യം ഉണ്ടത്രേ. ഒരു വമ്പന്‍ നിര്‍മ്മാണക്കമ്പനിക്കും ഈ പ്രൊജക്ടിനോട് തോന്നിയിട്ടുണ്ടത്രേ. ആമിര്‍ തന്നെ ഈ സിനിമ സംവിധാനം ചെയ്തേക്കുമെന്നും സൂചനകളുണ്ട്.
 
അങ്ങനെയെങ്കില്‍ അമുദവനായി മമ്മൂട്ടിയും ആമീര്‍ഖാനും നടത്തുന്ന വ്യാഖ്യാനങ്ങളുടെ താരതമ്യ പഠനത്തിനാണ് പ്രേക്ഷകര്‍ക്ക് അവസരമുണ്ടാകുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 15 ദിവസം, 25 കോടിക്ക് മുകളിൽ സ്വന്തമാക്കി മമ്മൂട്ടിയുടെ ക്ലാസ് ചിത്രം!