Publish Date: Sat, 06 Nov 2021 (10:27 IST)
Updated Date: Sat, 06 Nov 2021 (10:30 IST)
'ട്വെല്‍ത് മാന്‍' ചിത്രീകരണം പൂര്‍ത്തിയാക്കിയയാണ് മോഹന്‍ലാല്‍ ഷാജി കൈലാസ് ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയത്.18 ദിവസമെന്ന റെക്കോര്‍ഡ് വേഗത്തിലാണ് എലോണ്‍ ചിത്രീകരണം ടീം പൂര്‍ത്തിയാക്കിയത്. സിനിമയില്‍ നിന്നുള്ള മോഹന്‍ലാലിന്റെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍.
'നിങ്ങള്‍ നിശബ്ദത പാലിക്കണം, കാരണം നിങ്ങളുടെ മനസ്സിലും ഹൃദയത്തിലും എന്താണ് സംഭവിക്കുന്നതെന്ന് വിശദീകരിക്കാന്‍ വാക്കുകള്‍ക്ക് കഴിയില്ല. എലോണ്‍'- ഷാജി കൈലാസ് കുറിച്ചു.
12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് എലോണ്‍.ഇതുവരെ കാണാത്ത വേറിട്ട ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്.