കൈയ്യില്‍ പേപ്പറും പേനയും, വരാല്‍ സെറ്റില്‍ നടനായും തിരക്കഥാകൃത്തായും അനൂപ് മേനോന്‍

കെ ആര്‍ അനൂപ്
വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (10:58 IST)
ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും നടന്‍ അനൂപ് മേനോന്‍ തിരക്കഥ എഴുതുന്ന ചിത്രമാണ് വരാല്‍. സിനിമയുടെ ഓരോ വിശേഷങ്ങളും അദ്ദേഹം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ആദ്യമായാണ് ആണ് താന്‍ നമ്മുടെ രാഷ്ട്രീയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് തിരക്കഥ എഴുതുന്നത് എന്ന് അനൂപ് മേനോന്‍ പറഞ്ഞിരുന്നു.സ്വര്‍ണ്ണത്തിന്റെ രാഷ്ട്രീയമാണ് സിനിമ പറയാന്‍ പോകുന്നതെന്ന് നടന്‍ വെളിപ്പെടുത്തിയിരുന്നു. വരാല്‍ സെറ്റില്‍ കണ്ണനും രവിചന്ദ്രനുമായി അതിഗംഭീരമായ ടീം വര്‍ക്ക് എന്ന് പറഞ്ഞുകൊണ്ട് ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍. 
ഷൂട്ടിംഗ് സെറ്റില്‍ പേപ്പറും പേനയുമായിരിക്കുന്ന അനൂപ് മേനോനെയാണ് കാണാനാകുന്നത്. 
 
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പത്താമത്തെ സിനിമ കൂടിയാണിത്.ടൈം ആഡ്‌സ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രണ്‍ജി പണിക്കര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
ഛായാഗ്രഹണം രവി ചന്ദ്രന്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

Diwali Wishes in Malayalam: ദീപാവലി ആശംസകള്‍ മലയാളത്തില്‍

ചാര്‍ളി കിര്‍ക്കിന്റെ മരണം ആഘോഷിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റ്, 6 പേരുടെ വിസ റദ്ദാക്കി യുഎസ്

എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള പ്രതിഫലത്തിന്റെ ഒരു ഭാഗം ഇന്ത്യ ചൈനീസ് യുവാനില്‍ നല്‍കി തുടങ്ങിയതായി റഷ്യ

എന്നെ അപമാനിക്കുന്ന വിധമാണ് പദവിയില്‍ നിന്ന് നീക്കിയത്; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ചാണ്ടി ഉമ്മന്‍

പാലക്കാട് 14കാരന്റെ ആത്മഹത്യയില്‍ അധ്യാപികയ്‌ക്കെതിരെ കുടുംബം, ഇന്‍സ്റ്റഗ്രാം മെസേജിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം

അടുത്ത ലേഖനം
Show comments