Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാലിക്കിന് ശേഷം മഹേഷ് നാരായണന്റെ അറിയിപ്പിലും നടി ദിവ്യപ്രഭ, ചിത്രങ്ങള്‍

കുഞ്ചാക്കോബോബന്‍
2013ല്‍ കമല്‍ സംവിധാനത്തില്‍ പുറത്തിറങ്ങിയ നടന്‍ എന്ന ചിത്രത്തിലൂടെ വരവറിയിച്ച നടിയാണ് ദിവ്യ പ്രഭ. 2017ല്‍ പുറത്തിറങ്ങിയ ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഈ വര്‍ഷം പുറത്തിറങ്ങിയ മഹേഷ് നാരായണന്‍ ചിത്രം മാലികില്‍ ദിവ്യപ്രഭ ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു. സുലൈമാന്റെ സഹോദരിയായ സാഹിറയായി താരം ചിത്രത്തില്‍ അഭിനയിച്ചു. ഇപ്പോഴിതാ മഹേഷ് നാരായണന്റെ തന്നെ അറിയിപ്പിലും ദിവ്യ പ്രഭ ഉണ്ട്.
കുഞ്ചാക്കോബോബന്‍-മഹേഷ് നാരായണന്‍ ടീമിന്റെ പുതിയ ചിത്രം 'അറിയിപ്പ്' പൂജ ചടങ്ങുകളോടെ കഴിഞ്ഞദിവസമാണ് ചിത്രീകരണം ആരംഭിച്ചത്.സംവിധാനവും രചനയും നിര്‍വഹിക്കുന്നത് മഹേഷ് നാരായണന്‍ തന്നെയാണ്.
ഷെബിന്‍ ബെക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സനു വര്‍ഗീസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെറുതല്ലാത്ത വലിയ സൗഹൃദം, മമ്മൂട്ടിക്കൊപ്പം ഗിന്നസ് പക്രു, ചിത്രം വൈറല്‍