ആര്യ 3 വരുന്നൂ, നായകൻ അല്ലു അർജുൻ അല്ല?

ഈ സിനിമയിലൂടെയാണ്, അല്ലു അർജുൻ മലയാളികളുടെ സ്വന്തം മല്ലു അർജുൻ ആയത്,

നിഹാരിക കെ.എസ്
ബുധന്‍, 28 മെയ് 2025 (13:54 IST)
അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത ചിത്രമാണ് 'ആര്യ'. അല്ലു അർജുൻ പ്രശസ്തനാക്കിയത് ഈ സിനിമയാണ്. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അർജുൻ കേരളത്തിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. ഈ സിനിമയിലൂടെയാണ്, അല്ലു അർജുൻ മലയാളികളുടെ സ്വന്തം മല്ലു അർജുൻ ആയത്. ഒരു റൊമാന്റിക് ഡ്രാമ ഴോണറിൽ എത്തിയ സിനിമ മികച്ച പ്രതികരണങ്ങൾ നേടുകയും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. 
 
അല്ലു അർജുന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിട്ടാണ് ആര്യയെ ആരാധകർ കണക്കാക്കുന്നത്. സിനിമയുടെ വൻവിജയത്തെത്തുടർന്ന് സുകുമാർ ചിത്രത്തിന് രണ്ടാം ഭാഗവും ഒരുക്കിയിരുന്നു. ഇതും വലിയ വിജയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗം ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്. തെലുങ്കിലെ പ്രശസ്ത നിർമാതാവായ ദിൽ രാജു 'ആര്യ 3' എന്ന ടൈറ്റിൽ അടുത്ത സിനിമയ്ക്കായി രജിസ്റ്റർ ചെയ്തു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് മൂന്നാം ഭാഗത്തെക്കുറിച്ചുള്ള വാർത്തകൾ ഉയർന്നുകേട്ടത്. 
 
എന്നാൽ ആദ്യ രണ്ട് ഭാഗങ്ങളിൽ നായകനായി എത്തിയ അല്ലു അർജുൻ ഈ മൂന്നാം ഭാഗത്തിൽ ഉണ്ടാകില്ലെന്നും പകരം ആശിഷ് എന്ന നായകനാണ് സിനിമയിൽ പ്രധാന റോളിൽ എത്തുന്നതെന്നുമാണ് റിപ്പോർട്ട്. സുകുമാറിന് പകരം മറ്റൊരാളായിരിക്കും സിനിമ സംവിധാനം ചെയ്യുക എന്നും സൂചനകളുണ്ട്. ലവ് മി, റൗഡി ബോയ്‌സ് തുടങ്ങിയ സിനിമകൾ അഭിനയിച്ച നടനാണ് ആശിഷ്. നിർമാതാവ് ദിൽ രാജുവിന്റെ അനന്തരവൻ കൂടിയാണ് ആശിഷ്. ദേവി ശ്രീ പ്രസാദ് ഈണം നൽകിയ സിനിമയിലെ ഗാനങ്ങൾ എല്ലാം ഇന്നും പ്രേക്ഷക പ്രിയങ്കരമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നീറ്റ് പരീക്ഷയില്‍ ഒടുവില്‍ ജയിച്ചുവെന്ന് കരുതി; ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് 21 വയസ്സുള്ള വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

അടുത്ത ലേഖനം
Show comments