Select Your Language

Notifications

webdunia
webdunia
webdunia
webdunia

അൻവറിനെ താങ്ങേണ്ടതില്ല, നിലമ്പൂരിൽ ഷൗക്കത്ത് തന്നെ, ഹൈക്കമാൻഡിന് പേര് കൈമാറി കെപിസിസി

Nilambur By election,Aaryadan shaukath,Nilambur By Election, P V Anwar, UDF Candidate, UDF Meeting, Kerala By Elections, ആര്യാടൻ ഷൗക്കത്ത്, പി വി അൻവർ,യു.ഡി.എഫ് സ്ഥാനാഥി, യുഡിഏഫ് മീറ്റിംഗ്, കേരളം ഉപതിരെഞ്ഞെടുപ്പ്,ന്യൂസ് വേൾഡ് മലയാളം,ഇന്നത്തെ മലയാളം വ

അഭിറാം മനോഹർ

, തിങ്കള്‍, 26 മെയ് 2025 (18:52 IST)
Nilambur By Election Aryadan shoukath to contest on UDF Ticket
നിലമ്പൂര്‍ ഉപതിരെഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. സ്ഥാനാര്‍ഥിയായി ഷ്ഷൗക്കത്തിന്റെ പേര് കെപിസിസി ഹൈക്കമാന്‍ഡി് കൈമാറി. ഇന്ന് രാത്രിയോടെ തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകും. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ പി വി അന്‍വറിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന തീരുമാനമാണ് ഇന്ന് ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് എടുത്തത്. അതേസമയം നിലമ്പൂരില്‍ കാര്യമായ സ്വാധീനമുള്ള അന്‍വറിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്.
 
ആര്യാടന്‍ ഷൗക്കത്തിന് പുറമെ വി എസ് ജോയിയുടെ പേരാണ് നിലമ്പൂരില്‍ ഉയര്‍ന്ന് കേട്ടിരുന്നത്. വി എസ് ജോയിക്ക് ഇനിയും മത്സരിക്കാന്‍ അവസരമുണ്ടെന്ന കാര്യവും മികച്ച ഡിസിസി അധ്യക്ഷനായ ജോയ് തിരെഞ്ഞെടുപ്പി ഏകോപനം നടത്തട്ടെ എന്ന ആവശ്യവുമാണ് പാര്‍ട്ടിയില്‍ ഉയര്‍ന്ന് കേട്ടത്.നേരത്തെ  ആര് സ്ഥാനാര്‍ഥിയായാലും പിന്തുണയ്ക്കുമെന്നാണ് പി വി അന്‍വര്‍ അറിയിച്ചത്. പിന്നീടാണ് ഈ നിലപാടില്‍ അന്‍വര്‍ മാറ്റം വരുത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Red Alert : കോഴിക്കോട് ജില്ലയിൽ നാളെ റെഡ് അലർട്ട്,ജില്ലയിലെ നദീതീരങ്ങൾ, ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചു