Select Your Language

Notifications

webdunia
webdunia
webdunia
Saturday, 8 March 2025
webdunia

ത്രില്ലടിപ്പിക്കാന്‍ ആസിഫും ആന്റണിയും, പുതിയ പരീക്ഷണവുമായി സംവിധായകന്‍ ജിസ് ജോയ് !

ത്രില്ലടിപ്പിക്കാന്‍ ആസിഫും ആന്റണിയും, പുതിയ പരീക്ഷണവുമായി സംവിധായകന്‍ ജിസ് ജോയ് !

കെ ആര്‍ അനൂപ്

, ബുധന്‍, 21 ഏപ്രില്‍ 2021 (11:19 IST)
സംവിധായകന്‍ ജിസ് ജോയുടെ അടുത്ത ചിത്രത്തില്‍ ആസിഫ് അലിയും ആന്റണി വര്‍ഗീസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. ഇരുവരും ഒന്നിക്കുന്ന ഈ ചിത്രം പക്കാ ത്രില്ലര്‍ ആണെന്നാണ് വിവരം. ബോബി-സഞ്ജയ് ടീമിന്റെതാണ് തിരക്കഥ. സാധാരണ നല്ല എന്റര്‍ടെയ്നറുകള്‍ ഒരുക്കാറുള്ള ജിസ് ജോയുടെ പുതിയ ചുവടുവെപ്പ് എന്നുതന്നെ ഈ സിനിമയെ വിശേഷിപ്പിക്കാം.ഇതാദ്യമായാണ് അദ്ദേഹം ഒരു ത്രില്ലറിനായി ശ്രമിക്കുന്നത്. അതിനാല്‍ തന്നെ പുതിയ പ്രതീക്ഷകളിലാണ് ആരാധകര്‍.
 
വളരെ കുറച്ച് കഥാപാത്രങ്ങള്‍ മാത്രമേ സിനിമയില്‍ ഉള്ളൂ.നിമിഷ സജയന്‍, റെബ മോണിക്ക ജോണ്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. പതിവ് പൂജ ചടങ്ങുകളോടെ സിനിമ കഴിഞ്ഞദിവസമാണ് സമാരംഭിച്ചത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ചിത്രം നിര്‍മ്മിക്കുന്നു.
 
ആസിഫ് അലി ചിത്രം 'ബൈസിക്കിള്‍ തീവ്‌സ്'ലൂടെയാണ് ജിസ് ജോയ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ ചിത്രങ്ങളുടെ വിജയത്തിനുശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഉണ്ട് ഇതിന്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ജോജിയുടെ കട്ടപ്പ വന്നാല്‍ ബിന്‍സി വാനിഷ് മോഡ് ആകും' ഡിലീറ്റഡ് സീന്‍ പങ്കുവെച്ച് ഉണ്ണിമായ പ്രസാദ്