Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഭീഷ്മപര്‍വ്വം' 26ാം വയസ്സില്‍! സ്വതന്ത്ര സംവിധായകനാകുമ്പോള്‍ പ്രായം 29, ദേവദത്ത് ഷാജിക്ക് ആശംസകളുമായി ഭാര്യ ഷൈന രാധാകൃഷ്ണന്‍

'Bheeshma Parvam' at the age of 26! Wife shyna Radhakrishnan wishes devadath shaji at age 29 when he becomes an independent director

കെ ആര്‍ അനൂപ്

, തിങ്കള്‍, 17 ജൂണ്‍ 2024 (11:48 IST)
ദേവദത്ത് ഷാജി പുതിയ സിനിമയുടെ പണിപ്പുരയിലാണ്. മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം എന്ന ചിത്രത്തിന് കഥ തിരക്കഥ സംഭാഷണം ഒരുക്കിയത് ദേവദത്താണ്. സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഇപ്പോഴിതാ സ്വതന്ത്ര സംവിധായകനായി പ്രവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ബക്രീദിനത്തില്‍ പുതിയ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. 29 വയസ്സ് പ്രായത്തിനുള്ളില്‍ തന്റെ ഭര്‍ത്താവ് നേടിയ നേട്ടങ്ങള്‍ അഭിമാനത്തോടെ പങ്കുവെച്ചിരിക്കുകയാണ് ഷൈന രാധാകൃഷ്ണന്‍.
 
 '22ാം വയസ്സില്‍ ആദ്യ സിനിമ  
 മലയാള സിനിമയിലെ വമ്പന്‍ ബ്ലോക്ക്ബസ്റ്ററുകളിലൊന്നായ ഭീഷ്മപര്‍വ്വം 26ാം വയസ്സില്‍ ! ഒടുവില്‍ രചനയും സംവിധാനവും ദേവദത്ത് ഷാജി  നിനക്ക് ഈ മാസം 29 വയസ്സ് തികഞ്ഞു!ക്ഷമയുടെയും കഠിനാധ്വാനത്തിന്റെയും പര്യായമായ ദേവദത്ത് ഷാജിക്ക് എന്റെ എല്ലാവിധ പിന്തുണയും',-ഷൈന രാധാകൃഷ്ണന്‍ കുറിച്ചു. ധീരന്‍ എന്നാണ് പുതിയ സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.
ദേവദത്ത് ഷാജി എട്ടോളം ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്ത് സിനിമയിലേക്ക് എത്താനുള്ള വഴി തേടി നില്‍ക്കുന്ന സമയം.അതില്‍ എട്ടാമതായി ചെയ്ത ഷോര്‍ട്ട്ഫിലിം കണ്ട് ഇഷ്ടപ്പെട്ട സംവിധായകന്‍ ദിലീഷ് പോത്തന്‍ ദേവദത്തിനെ വിളിക്കുകയും പരിചയപ്പെടുകയും ചെയ്തു. ദിലീഷ് പോത്തന്റെ സഹായത്തോടെയാണ് ദേവദത്ത് ഷാജി സിനിമയിലെത്തുന്നത്. 2019 ല്‍ കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത്രയും പ്രശ്‌നം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല, നിന്നത് ഞാനായിട്ട് തന്നെ,ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയശേഷം ജാസ്മിന്‍