Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മലൈക്കോട്ടൈ വാലിബന്‍' അപ്‌ഡേറ്റ്! നാലു ഭാഷകളില്‍ ഡബ്ബിങ് പൂര്‍ത്തിയാക്കി ഡാനിഷ് സെയ്ത്

'മലൈക്കോട്ടൈ വാലിബന്‍' അപ്‌ഡേറ്റ്! നാലു ഭാഷകളില്‍ ഡബ്ബിങ് പൂര്‍ത്തിയാക്കി ഡാനിഷ് സെയ്ത്

കെ ആര്‍ അനൂപ്

, വെള്ളി, 5 ജനുവരി 2024 (11:35 IST)
മലയാള സിനിമാനൂഖം കാത്തിരിക്കുന്ന ജനുവരി റിലീസാണ് 'മലൈക്കോട്ടൈ വാലിബന്‍' (Malaikottai Vaaliban). മോഹന്‍ലാല്‍ നായകനായി എത്തുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാനഘട്ടത്തിലാണ്. സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയ സന്തോഷം കന്നഡ ഹാസ്യതാരവും അവതാരകനുമായ ഡാനിഷ് സെയ്ത് പങ്കുവെച്ചു. നാലു ഭാഷകളില്‍ തന്റെ ശബ്ദം നല്‍കിയിട്ടുണ്ടെന്നും സര്‍ഗാത്മതയുള്ള കഴിവുറ്റ ഒരുകൂട്ടം മനുഷ്യരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഡാനിഷ് പറഞ്ഞു.
 
''ഇന്ന് ജനുവരി 5, നാല് ഭാഷകളിലുള്ള മലൈക്കോട്ടൈ വാലിബന്റെ ഡബ്ബിങ് ഇപ്പോള്‍ പൂര്‍ത്തിയായി. ജനുവരി 25 ആകാന്‍ കാത്തിരിക്കുന്നു. സര്‍ഗാത്മകവും കഴിവുറ്റതുമായ മനുഷ്യരുടെ ഈ കുടുംബത്തോടൊപ്പം നടത്താന്‍ കഴിഞ്ഞത് എന്തൊരു യാത്രയാണ്.''- ഡാനിഷ് സെയ്ത് എക്സില്‍ എഴുതി.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയകഥയുമായി വീണ്ടും നസ്ലിന്‍,'പ്രേമലു' ലിറിക്കല്‍ വീഡിയോ സോങ് പുറത്ത്