Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയകഥയുമായി വീണ്ടും നസ്ലിന്‍,'പ്രേമലു' ലിറിക്കല്‍ വീഡിയോ സോങ് പുറത്ത്

പ്രണയകഥയുമായി വീണ്ടും നസ്ലിന്‍,'പ്രേമലു' ലിറിക്കല്‍ വീഡിയോ സോങ് പുറത്ത്

കെ ആര്‍ അനൂപ്

, വെള്ളി, 5 ജനുവരി 2024 (11:30 IST)
നസ്ലിന്‍, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത കോമഡി-റൊമാന്‍സ് ചിത്രമാണ് പ്രേമലു ( Premalu ). തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം നസ്ലിനും ഗിരീഷും വീണ്ടും ഒന്നിക്കുകയാണ്. മീനാക്ഷി രവീന്ദ്രനാണ് മറ്റൊരു താരം. ഭാവന സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2024 ഫെബ്രുവരിയില്‍ സിനിമ പ്രദര്‍ശനത്തിന് എത്തും. സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി.ALSO READ: 1500 കോടി ബജറ്റില്‍ രാജമൗലിയുടെ അടുത്ത പടം,അഡ്വഞ്ചര്‍ സിനിമയില്‍ മഹേഷ് ബാബു നായകന്‍, നടന്റെ പ്രതിഫലവും കോടികള്‍ !
 
സഞ്ജിത്ത് ഹെഗ്ഡെ മലയാളത്തില്‍ ആദ്യമായി ആലപിച്ച ഗാനത്തിന് വിഷ്ണു വിജയാണ് സംഗീതം നല്‍കിയിരിക്കുന്നത്.കുട്ടികുടിയേ എന്ന ഗാനം ഭാവന സ്റ്റുഡിയോസ് യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവന്നത്.
തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, പൊള്ളാച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയായത്.ഗിരീഷ് ഏ ഡി, കിരണ്‍ ജോസി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തല്ലുമാല, സുലേഖ മനസില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഷ്ണു വിജയന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.
 
അജ്മല്‍ സാബു ഛായാഗ്രഹണവും ആകാശ് ജോസഫ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

1500 കോടി ബജറ്റില്‍ രാജമൗലിയുടെ അടുത്ത പടം,അഡ്വഞ്ചര്‍ സിനിമയില്‍ മഹേഷ് ബാബു നായകന്‍, നടന്റെ പ്രതിഫലവും കോടികള്‍ !