Webdunia - Bharat's app for daily news and videos

Install App

ധനുഷ് – വെട്രിമാരൻ കൂട്ടുകെട്ട് വീണ്ടും, ഇരുവരും ഒന്നിക്കുന്ന 5-മത്തെ ചിത്രം വരുന്നു!

നിഹാരിക കെ.എസ്
ബുധന്‍, 15 ജനുവരി 2025 (18:43 IST)
തമിഴിലെ ഹിറ്റ് കോംബോ ആണ് ധനുഷ്-വെട്രിമാരൻ. ധനുഷും സംവിധായകൻ വെട്രിമാരനും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നു. ഇരുവരുടെയും കൂട്ടുകെട്ടിൽ പിറക്കുന്ന അഞ്ചാമത്തെ ചിത്രമായിരിക്കുമിത്. വെട്രിമാരന്റെ പുതിയ ചിത്രം വിടുതലൈ പാർട്ട്-2 ന്റെ നിർമാതാക്കളായ പ്രൊഡക്ഷൻ ഹൗസ് ആർഎസ് ഇൻഫോടെയ്മെന്റാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
 
വെട്രിമാരൻ-ധനുഷ് കൂട്ടുകെട്ടിൽ പിറന്ന ആദ്യ സിനിമയാണ് പൊല്ലാതവൻ. പിന്നീട് ഇറങ്ങിയ ആടുകളം, വട ചെന്നൈ, അസുരൻ തുടങ്ങിയ സിനിമകൾ വലിയ ഹിറ്റായിരുന്നു. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്നതാണ് വട ചെന്നൈയുടെ രണ്ടാം ഭാ​ഗത്തിന്റെ വരവ്. വട ചെന്നൈയുടെ രണ്ടാം ഭാ​ഗമായിരിക്കുമോ പുതിയ ചിത്രമെന്നാണ് ഉയരുന്ന ചോദ്യം.
 
പുതിയ ചിത്രത്തിന്റെ പേര്, കഥാപാത്രങ്ങൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്തായാലും അടുത്തൊരു ഹിറ്റ് പ്രതീക്ഷിച്ചിരിക്കുകയാണ് പ്രേക്ഷകർ. 2022-ൽ ധനുഷിന്‍റെ തിരുച്ചിത്രമ്പലത്തിന്‍റെ ഓഡിയോ ലോഞ്ചിനിടെ ധനുഷിനൊപ്പം അടുത്ത് തന്നെ ഒരു ചിത്രം ചര്യയുമെന്ന വെട്രിമാരൻ അറിയിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വ്യക്തിപൂജ മുഖ്യമന്ത്രിക്കാണെങ്കിൽ ആവാം, നാളെ നൂറ് വനിതകൾ ചേർന്ന് സ്തുതിഗീതം പാടും

പോക്സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല, ഹർജി തള്ളി ഹൈക്കോടതി

പശുവിനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഫാം തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

കാട്ടുതീ: ലോസ് ആഞ്ചലസിന് പിങ്ക് നിറം! കാരണം ഇതാണ്

തൃക്കാക്കരയില്‍ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ തെരുവുനായയുടെ ആക്രമണം; കടിയേറ്റത് എട്ടു പേര്‍ക്ക്

അടുത്ത ലേഖനം
Show comments