പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന 'ജനഗണ മന' ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയായി.'ക്വീന്‍' ഫെയിം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയുടെ ഈ ഷെഡ്യൂളില്‍ മംമ്ത മോഹന്‍ദാസും ഉണ്ടായിരുന്നു. ന്യൂയോര്‍ക്കില്‍ നിന്നായിരുന്നു താരം ചിത്രീകരണത്തിനായി എത്തിയത്. ഇനിയും കുറച്ചു ഭാഗങ്ങള്‍ കൂടി ടീമിന് ചിത്രീകരിക്കേണ്ടത് ഉണ്ട്.അത് ഉടന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഡ്രൈവിംഗ് ലൈസന്‍സിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.