Publish Date: Fri, 22 Oct 2021 (08:56 IST)
Updated Date: Fri, 22 Oct 2021 (09:00 IST)
നിവിന്‍ പോളിയുടെ കനകം കാമിനി കലഹം ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു.ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ പ്രീമിയര്‍ ചെയ്യുന്ന ആദ്യ മലയാള ചിത്രമായിരിക്കും ഇത്. റിലീസ് ഡേറ്റ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇന്ന് എത്താന്‍ സാധ്യത. ട്രെയിലര്‍ ഇന്ന് പുറത്തു വരും.
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സിനിമ അബ്‌സേഡ് ഹ്യൂമര്‍ പരീക്ഷിക്കുന്ന ചിത്രം കൂടിയാണ് 'കനകം കാമിനി കലഹം'.59 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ടീസര്‍ അടുത്തിടെ പുറത്തുവന്നിരുന്നു.നിവിന്‍ പോളിയും ഗ്രെയ്സ് ആന്റണിയും ഈജിപ്ഷ്യന്‍ രാജാവിന്റെയും രാജ്ഞിയുടെയും വേഷവിധാനത്തിലാണ് കാണാനായത്.