ആക്ഷന്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ തിരിച്ചുവരവിന് വന്‍ വരവേല്‍പ്പ്. കാവല്‍ ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്.ആക്ഷനും പ്രണയവും മാസ് ഡയലോഗുകളും ചിത്രത്തിലുണ്ട്.'വന്നേക്കുന്നത് കാവലിനാണ് ആരാച്ചാരാക്കരുത്' എന്ന ഡയലോഗ് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കാവലില്‍ രണ്ട് കാലഘട്ടത്തിന്റെ കഥയാണ് പറയുന്നത്. ആക്ഷന്‍ ഫാമിലി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രഞ്ജി പണിക്കരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കാവലിലൂടെ സുരേഷ് ഗോപി ഗംഭീര തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹത്തിന്റെ പഴയ ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും ഈ ചിത്രത്തിലും ഉണ്ടെന്നും സംവിധായകന്‍ അടുത്തിടെ പറഞ്ഞിരുന്നു.