ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’, ഷൂട്ടിംഗ് വെറും 19 ദിവസം !

അനിരാജ് എ കെ

വ്യാഴം, 12 മാര്‍ച്ച് 2020 (16:18 IST)
മലയാളത്തിന്‍റെ അഭിമാനമായ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം ‘ചുരുളി’ ചിത്രീകരണം പൂര്‍ത്തിയായി. വെറും 19 ദിവസം കൊണ്ടാണ് ലിജോ ഈ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.
 
ജോജു ജോര്‍ജ്ജ്, വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചുരുളി ഒരു ത്രില്ലറാണ്. മധു നീലകണ്ഠനാണ് ക്യാമറ.
 
വിനോയ് തോമസിന്‍റെ കഥയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത് എസ് ഹരീഷ്. ഷൂട്ടിംഗിന് നൂറും നൂറ്റമ്പതും ദിവസങ്ങളെടുക്കുന്ന സംവിധായകര്‍ക്ക് ഒരു പാഠപുസ്തകം തന്നെയാണ് ലിജോയുടെ ശൈലി. ഏറെ പ്ലാനിംഗോടെ കുറച്ചുദിവസങ്ങള്‍ കൊണ്ട് ചിത്രീകരണം നടത്തുന്ന സിനിമകളുടെ ക്വാളിറ്റിയും ഏറെ മികച്ചതാണെന്നതാണ് കൌതുകം.
 
ഏറെ പുരസ്കാരങ്ങള്‍ പിടിച്ചുപറ്റിയ ‘ഈ മ യൌ’ എന്ന സിനിമയും 20 ദിവസങ്ങള്‍ക്കുതാഴെ ദിവസങ്ങള്‍ കൊണ്ടാണ് ലിജോ ചിത്രീകരിച്ചത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ദുൽഖറിന് നായിക കാജൽ അഗർവാൾ, ഹേയ് അനാമികയുടെ ഷൂട്ടിംഗ് തുടങ്ങി