Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീകുമാർ മേനോൻ പറഞ്ഞത് കള്ളം? കേസുമായി മുന്നോട്ട് തന്നെയെന്ന് എം ടി!

രണ്ടാമൂഴം കൈമാറും, ശ്രീകുമാർ മേനോനെ പൊളിച്ചടുക്കി എം ടി!

ശ്രീകുമാർ മേനോൻ പറഞ്ഞത് കള്ളം? കേസുമായി മുന്നോട്ട് തന്നെയെന്ന് എം ടി!
, വ്യാഴം, 25 ഒക്‌ടോബര്‍ 2018 (13:24 IST)
ആയിരം കോടിയുടെ രണ്ടാമൂഴം വിവാദത്തിലാണ്. സിനിമയാക്കാൻ നൽകിയ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് എം ടി വാസുദേവൻ നായർ കേസ് നൽകിയതോടെയാണ് മോഹൻലാലിന്റെ രണ്ടാമൂഴം എന്ന സ്വപ്നം അവസാനിക്കാറായെന്ന് പാപ്പരാസികൾ പറഞ്ഞ് തുടങ്ങിയത്.
 
കേസുമായി മുന്നോട്ട് പോകുമെന്ന് എം.ടി. വ്യക്തമാക്കുന്നു‍. കേസ് നടക്കട്ടെയെന്നാണ് എംടി മനോരമ ന്യൂസിനോട് വ്യക്തമാക്കിയത്. അതേസമയം അവസാന മണിക്കൂറുകളിലും  അനുരജ്ഞന ശ്രമവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോനും രംഗത്തുണ്ട്. എം ടിയുമായി സംസാരിച്ചുവെന്നും ചിത്രം ഉടൻ സാധ്യമാകുമെന്നുമെല്ലാം ശ്രീകുമാർ മേനോൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതെല്ലാം നുണയായിരുന്നുവെന്നാണ് ഇപ്പോൾ എം ടിയുടെ വാക്കുകളിൽ നിന്നു തന്നെ വ്യക്തമാകുന്നത്.
 
രണ്ടാംമൂഴം സിനിമ രൂപത്തില്‍ അടുത്തൊന്നും പുറത്തുവരില്ലെന്നാണ് സൂചന. കരാര്‍ കാലാവധി അവസാനിച്ചതിനാല്‍ തിരക്കഥ തിരികെ ആവശ്യപ്പെട്ട് കഴിഞ്ഞ പത്തിനാണ് എം.ടി  കോടതിയെ സമീപിച്ചത്. തിരക്കഥ സിനിമയാക്കുന്നതില്‍ നിന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും  നിര്‍മാണ കമ്പനിയായ എയര്‍ ആന്‍ഡ‍്  എര്‍ത്ത് ഫിലിംസിനെയും താല്‍കാലികമായി  കോടതി വിലക്കുകയും ചെയ്തിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സോഷ്യൽ മീഡിയ കീഴടക്കി അജിത്തിന്റെ 'വിശ്വാസം' സെക്കൻഡ് ലുക്ക് പോസ്‌റ്റർ