Publish Date: Tue, 02 Mar 2021 (15:00 IST)
Updated Date: Tue, 02 Mar 2021 (15:04 IST)
മഹേഷ് നാരായണന്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പുറത്തുവരാനിരിക്കുന്ന ചിത്രമാണ് മാലിക്. ലോക്ക് ഡൗണിന് ശേഷം ആദ്യം തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് ദിവസം ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുകയാണ് മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍. 2021 മെയ് 13 ചിത്രം തീയേറ്ററുകളില്‍ എത്തുന്ന അതേദിവസം തന്നെ മോഹന്‍ലാലിന്റെ മരയ്ക്കാര്‍, നിവിന്‍ പോളിയുടെ തുറമുഖം എന്നീ ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തുന്നു. അതിനാല്‍ തന്നെ സിനിമയുടെ പോസ്റ്റര്‍ ഒരിക്കല്‍കൂടി പങ്കുവെച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. മമ്മൂട്ടി സിനിമയ്ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിച്ചു.
25 കോടിയിലേറെ ബഡ്ജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ കരയിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. അടിപൊളി മേയ്‌ക്കോവറിലാണ് നടന്‍ പ്രത്യക്ഷപ്പെടുന്നത്. 55കാരന്‍ സുലൈമാന്‍ മാലികായി ഒക്കെ നടന്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ജോജു ജോര്‍ജ്ജ്, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, നിമിഷ സജയന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.