ഫഹദ് ഫാസില്‍- നിമിഷ സജയന്‍ ചിത്രം 'മാലിക്' തിയേറ്ററുകളിലേക്ക്, ആശംസ അറിയിച്ച് മമ്മൂട്ടി

കെ ആര്‍ അനൂപ്
ചൊവ്വ, 2 മാര്‍ച്ച് 2021 (15:00 IST)
മഹേഷ് നാരായണന്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പുറത്തുവരാനിരിക്കുന്ന ചിത്രമാണ് മാലിക്. ലോക്ക് ഡൗണിന് ശേഷം ആദ്യം തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് ദിവസം ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുകയാണ് മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍. 2021 മെയ് 13 ചിത്രം തീയേറ്ററുകളില്‍ എത്തുന്ന അതേദിവസം തന്നെ മോഹന്‍ലാലിന്റെ മരയ്ക്കാര്‍, നിവിന്‍ പോളിയുടെ തുറമുഖം എന്നീ ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തുന്നു. അതിനാല്‍ തന്നെ സിനിമയുടെ പോസ്റ്റര്‍ ഒരിക്കല്‍കൂടി പങ്കുവെച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. മമ്മൂട്ടി സിനിമയ്ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിച്ചു.
 
25 കോടിയിലേറെ ബഡ്ജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ കരയിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. അടിപൊളി മേയ്‌ക്കോവറിലാണ് നടന്‍ പ്രത്യക്ഷപ്പെടുന്നത്. 55കാരന്‍ സുലൈമാന്‍ മാലികായി ഒക്കെ നടന്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ജോജു ജോര്‍ജ്ജ്, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, നിമിഷ സജയന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പൈലറ്റിന് എന്തുകൊണ്ട് ഇജക്റ്റ് ചെയ്യാൻ ആയില്ല?, തേജസ് ദുരന്തത്തിൽ അന്വേഷണം

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

ചെങ്കോട്ട സ്‌ഫോടനം: അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച മെഷീനുകള്‍ കണ്ടെത്തി

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

അടുത്ത ലേഖനം
Show comments