കടയ്‌ക്കല്‍ ചന്ദ്രന് ഒരു മാസ് സീന്‍ ബാക്കി, മമ്മൂട്ടിയുടെ ‘വണ്‍’ ഓണത്തിനെത്തുമോ?

കെ ആര്‍ അനൂപ്
ബുധന്‍, 1 ജൂലൈ 2020 (21:32 IST)
മമ്മൂട്ടി കേരള മുഖ്യമന്ത്രി കടക്കൽ ചന്ദ്രന്റെ വേഷത്തിലെത്തുന്ന ‘വൺ’ എന്ന് ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. ചിത്രം ഏപ്രിലിൽ വിഷു റിലീസായി പുറത്തിറക്കാൻ ആയിരുന്നു തുടക്കത്തിൽ പദ്ധതിയിട്ടിരുന്നതെങ്കിലും ഇപ്പോള്‍ ഓഗസ്റ്റിൽ ഓണം റിലീസിന് എത്തുമെന്നാണ് പ്രതീക്ഷ. എന്നാല്‍ സിനിമയുടെ ഒരു പ്രധാന ഭാഗത്തിന്റെ ചിത്രീകരണം ഇനിയും പൂർത്തിയാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ചിത്രത്തിൻറെ റിലീസ് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. 
 
മമ്മൂട്ടിയും ഒരു വലിയ ജനക്കൂട്ടവും ഉൾപ്പെടുന്ന പ്രധാന സീക്വൻസ് ഇനിയും ചിത്രീകരിക്കാനുണ്ട്. ജൂലൈ അവസാനത്തോടെ ഈ ഭാഗം ചിത്രീകരിക്കാൻ പദ്ധതിയിട്ടെങ്കിലും സ്ഥിതിഗതികൾക്കനുസരിച്ചായിരിക്കും തീരുമാനം. കോവിഡ് 19 കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ  സിനിമയുടെ ഈ സീക്വൻസ് എടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. 
 
സന്തോഷ് വിശ്വനാഥാണ് ‘വൺ’ സംവിധാനം ചെയ്യുന്നത്. യഥാർത്ഥ ജീവിത സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു പൊളിറ്റിക്കൽ ത്രില്ലറായിരിക്കും ഈ സിനിമ. സഞ്‌ജയ് - ബോബിയാണ് തിരക്കഥ ഒരുക്കിയത്.
 
ജോജു ജോർജ്, മുരളി ഗോപി, നിമിഷാ സജയൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, സിദ്ദിഖ്, ബാലചന്ദ്രമേനോൻ, സലിം കുമാർ, മധു, രഞ്ജിത്ത്, മാത്യു തോമസ് എന്നിവർ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

'അയല്‍ സംസ്ഥാനത്തെ സിനിമാ താരമായ മുഖ്യമന്ത്രിയുമായി എന്നെ താരതമ്യം ചെയ്യരുത്': ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

അടുത്ത ലേഖനം
Show comments