Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതിപക്ഷനേതാവ് ജയാനന്ദനായി മുരളി ഗോപി,'വണ്‍' ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

പ്രതിപക്ഷനേതാവ് ജയാനന്ദനായി മുരളി ഗോപി,'വണ്‍' ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കെ ആര്‍ അനൂപ്

, വ്യാഴം, 4 മാര്‍ച്ച് 2021 (17:12 IST)
49-ാം ജന്മദിനം ആഘോഷിക്കുകയാണ് മുരളി ഗോപി. സിനിമാ മേഖലയിലെ പ്രമുഖരെല്ലാം അദ്ദേഹത്തിന് ആശംസ അറിയിച്ചു. ഇപ്പോളിതാ നടന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് 'വണ്‍' ടീം. പ്രതിപക്ഷ നേതാവ് മാരമ്പള്ളി ജയാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായി മമ്മൂട്ടിയും വേഷമിടുന്നു.
 
ശക്തമായ കഥാപാത്രത്തെയാണ് മുരളി ഗോപി വണ്ണില്‍ അവതരിപ്പിക്കുന്നത്. പക്വതയുള്ള പ്രതിപക്ഷ നേതാവായാണ് അദ്ദേഹത്തെ പുറത്തുവന്ന പോസ്റ്ററില്‍ കാണാനാകുന്നത്.
 
'പ്രിയ മുരളി ഗോപിക്ക് ജന്മദിനാശംസകള്‍. ഞങ്ങളുടെ പ്രതിപക്ഷ നേതാവ് മാരമ്പള്ളി ജയാനന്ദനെ അവതരിപ്പിക്കുന്നു'-വണ്‍ അണിയറ പ്രവര്‍ത്തകര്‍ കുറിച്ചു.ബോബി-സഞ്ജയ് ടീമിന്റെതാണ് തിരക്കഥ.സന്തോഷ് വിശ്വനാഥാണ് സിനിമ സംവിധാനം ചെയ്യുന്നത്. നിമിഷ സജയനും ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാട്ടാനകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി വിഷ്ണു വിശാലും റാണ ദഗ്ഗുബാട്ടിയും , 'കാടന്‍' ട്രെയിലര്‍ ശ്രദ്ധ നേടുന്നു !