കേരളമാകെ മാസ്റ്റര്‍പീസ് മാനിയ, മമ്മൂട്ടി തരംഗം; റെക്കോര്‍ഡുകള്‍ തകരാന്‍ മണിക്കൂറുകള്‍ മാത്രം!

Webdunia
ബുധന്‍, 20 ഡിസം‌ബര്‍ 2017 (14:25 IST)
ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘മാസ്റ്റര്‍പീസ്’ ഗ്രേറ്റ്ഫാദറിന്‍റെ കരുത്തനായ പിന്‍‌ഗാമിയായാണ് ഏവരും കാണുന്നത്. മലയാളത്തിന്‍റെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി ഈ സിനിമ മാറുമെന്നാണ് സൂചന. ഈ സിനിമയില്‍ മമ്മൂട്ടിയുടെ സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളുണ്ട്. മാസ് ഡയലോഗുകളും നല്ല പാട്ടുകളും ആവേശമുണര്‍ത്തുന്ന നൃത്തരംഗങ്ങളുമുണ്ട്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണയുടെ തൂലികക്കരുത്തില്‍ ഒരു വമ്പന്‍ ഹിറ്റിന് സാധ്യത തെളിയുകയാണ്. മാസ്റ്റര്‍ പീസ് വ്യാഴാഴ്ച റിലീസ് ചെയ്യുകയാണ്.
 
റിലീസ് ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കേരളക്കരയാകെ മാസ്റ്റര്‍ പീസ് മാനിയയാണ്. മമ്മൂട്ടി ഈ സിനിമയില്‍ ഉപയോഗിക്കുന്ന ഷര്‍ട്ട് ഇപ്പോള്‍ തന്നെ തരംഗമായിക്കഴിഞ്ഞു. മാസ്റ്റര്‍പീസില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേര് എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍. ഇംഗ്ലീഷ് പ്രൊഫസറാണ്. ഒരു പരുക്കന്‍ കഥാപാത്രം. തല്ലിനുതല്ല്, ചോരയ്ക്ക് ചോര എന്ന മട്ടിലൊരു കഥാപാത്രം. ആരുടെയും വില്ലത്തരം എഡ്വേര്‍ഡിന്‍റെയടുത്ത് ചെലവാകില്ല. 
 
ട്രാവന്‍‌കൂര്‍ മഹാരാജാസ് കോളജിലെ വില്ലന്‍‌മാരായ കുട്ടികളെ മര്യാദ പഠിപ്പിക്കാന്‍ എത്തുന്ന ഇംഗ്ലീഷ് പ്രൊഫസറാണ് എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍. ചട്ടമ്പിയായ ഒരു കോളജ് പ്രൊഫസറാണ് ഇയാള്‍. സ്ഥിരം അടിപിടിയും പൊലീസ് സ്റ്റേഷനും ഗാംഗ് വാറുമൊക്കെയായി നടക്കുന്ന കുട്ടികള്‍ പഠിക്കുന്ന ഒരു കോളജില്‍ അവരെ മെരുക്കാനായാണ് അയാള്‍ നിയോഗിക്കപ്പെടുന്നത്. അയാള്‍ ആ കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ്. അവിടെ പഠിച്ചിരുന്നപ്പോള്‍ ഇത്രയും പ്രശ്നക്കാരനായ ഒരു വിദ്യാര്‍ത്ഥി വേറെ ഉണ്ടായിരുന്നില്ല. ആ സ്വഭാവം അറിയാവുന്നതുകൊണ്ടുതന്നെയാണ് എഡ്ഡിയെ പ്രിന്‍സിപ്പല്‍ കോളജിലെ ഇംഗ്ലീഷ് പ്രൊഫസറായി ക്ഷണിക്കുന്നത്!
 
ഭവാനി ദുര്‍ഗ എന്ന ഐ പി എസ് ഉദ്യോഗസ്ഥയായി വരലക്ഷ്മി അഭിനയിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. പൂനം ബജ്‌വ ഈ ചിത്രത്തില്‍ കോളജ് പ്രൊഫസറായി എത്തുന്നു. സന്തോഷ് പണ്ഡിറ്റും ചിത്രത്തിലുണ്ട്.
 
മാസ്റ്റര്‍പീസ് ഒരു ഹൈവോള്‍ട്ടേജ് മാസ് എന്‍റര്‍ടെയ്നറാണ്. മമ്മൂട്ടിയുടെ തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രത്തിന്‍റെ പ്രത്യേകതയാണ്. ഗോകുല്‍ സുരേഷ്ഗോപിയും മക്ബൂല്‍ സല്‍മാനും ഈ സിനിമയില്‍ വിദ്യാര്‍ത്ഥി നേതാക്കളായി എത്തുന്നു. കൊല്ലം ഫാത്തിമ കോളജാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.
 
ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള സിനിമ എന്ന പേര് മാസ്റ്റര്‍പീസിന് മേല്‍ ചാര്‍ത്തപ്പെടുമെന്നാണ് മമ്മൂട്ടി ആരാധകര്‍ വിശ്വസിക്കുന്നത്. 100 കോടി ക്ലബില്‍ ഈ സിനിമ ഇടം നേടുമെന്നും അവര്‍ കരുതുന്നു. കാരണം, അവര്‍ എഡ്ഡിയെ അത്രകണ്ട് ആരാധിക്കുന്നു!
 
പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ സിനിമയുടെ രചയിതാവ് ഉദയ്കൃഷ്ണ എഴുതുന്ന സിനിമ എന്ന നിലയിലാണ് സിനിമാവ്യവസായം മാസ്റ്റര്‍പീസിനെ കാണുന്നത്. ഈ ചിത്രവും 100 കോടി ക്ലബില്‍ എത്തിക്കാന്‍ ഉദയ്കൃഷ്ണയ്ക്ക് കഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിന്ദു കൃഷ്ണ, ചാണ്ടി ഉമ്മൻ, വിടി ബൽറാം: പുതുമുഖങ്ങൾക്ക് സാധ്യത, കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെ പറ്റിയുള്ള ചർച്ചകൾ സജീവം

എൽഡിഎഫ് സർക്കാരിന്റെ വികസന പദ്ധതികൾ തുടരും: വി.ഡി.സതീശൻ

'ഇക്കാര്യം ഭാര്യയോടു പോലും ഇപ്പോൾ പറയരുത്'; സതീശനു ദേശീയ നേതൃത്വത്തിൽ നിന്ന് ഫോൺകോൾ, പറഞ്ഞപോലെ അനുസരിച്ചു

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുന്നതാണ് യുഡിഎഫിന് നല്ലത്: കെ മുരളീധരന്‍

ലീഗും ജമാഅത്തെയും വർഗീയതയുമായി ഇറങ്ങിയാൽ പ്രതിരോധിക്കുമോ?, 'ഞാൻ മുസ്ലിമല്ല, ഹിന്ദു'; മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു വിചിത്ര മറുപടിയുമായി നിയുക്ത മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments