Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലിന്‍റെ ന്യൂ ലുക്ക് അടിപൊളിയായി, ഇപ്പോഴിതാ ദിലീപിനും പുതിയമുഖം!

മോഹന്‍ലാലിന്‍റെ ന്യൂ ലുക്ക് അടിപൊളിയായി, ഇപ്പോഴിതാ ദിലീപിനും പുതിയമുഖം!
, ചൊവ്വ, 19 ഡിസം‌ബര്‍ 2017 (15:36 IST)
മലയാള സിനിമാലോകത്തും മലയാളികള്‍ക്കിടയിലും ഇപ്പോള്‍ മോഹന്‍ലാലിന്‍റെ ന്യൂ ലുക്ക് ആണല്ലോ ചര്‍ച്ചാവിഷയം. ഇപ്പോഴിതാ ജനപ്രിയനായകന്‍ ദിലീപും പുതിയ ലുക്കില്‍ എത്തുന്നു. 
 
രാമലീല നേടിയ വമ്പന്‍ വിജയത്തിന് ശേഷം ദിലീപിന്‍റെ അടുത്ത സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘കമ്മാരസംഭവം’ എന്ന ചിത്രം അടുത്ത വര്‍ഷം ആദ്യം പ്രദര്‍ശനത്തിനെത്തും. ആ സിനിമയില്‍ ദിലീപിന്‍റെ പുതിയ ലുക്ക് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ബിഗ് ബജറ്റിലാണ് ഈ സിനിമ ഒരുങ്ങുന്നത്. 
 
ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ തേനിയില്‍ പുരോഗമിക്കുകയാണ്. അടുത്തിടെ ചെന്നൈ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നു. തമിഴ് യുവതാരം സിദ്ദാര്‍ത്ഥ് ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയായിരിക്കും കമ്മാരസംഭവം.
 
ചെന്നൈ ഷെഡ്യൂളില്‍ സിദ്ദാര്‍ത്ഥും ഉണ്ടായിരുന്നു. തേനിയിലെ ഷൂട്ടിംഗിലും സിദ്ദാര്‍ത്ഥ് അഭിനയിക്കുന്നുണ്ട്. മുരളി ഗോപിയാണ് ഈ സിനിമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. ശ്രീഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ചിത്രം നിര്‍മ്മിക്കുന്നു.
 
നമിത പ്രമോദ് നായികയാകുന്ന സിനിമയില്‍ ബോബി സിംഹ, ശ്വേത മേനോന്‍, മണിക്കുട്ടന്‍, സിദ്ദിക്ക്, വിജയരാഘവന്‍, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരും അഭിനയിക്കുന്നു.
 
രാമലീലയുടെ തകര്‍പ്പന്‍ വിജയം കമ്മാരസംഭവത്തേക്കുറിച്ചുള്ള പ്രതീക്ഷയും ഇരട്ടിയാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷത്തെ വന്‍ ഹിറ്റുകളിലൊന്നായി കമ്മാരസംഭവം മാറുമെന്ന് ആഗ്രഹിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാ‍ലിന്‍റെ ‘ദൃശ്യ’വിസ്മയത്തിന് നാലുവയസ്!