Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യ സിനിമയുടെ ജോലികള്‍ പൂര്‍ത്തിയായി, സന്തോഷം പങ്കുവെച്ച് ഷാജി കൈലാസിന്റെ മകന്‍ ജഗന്‍,ഇന്‍വെസ്റ്റിഗേറ്റീവ് സസ്‌പെന്‍സ് ത്രില്ലര്‍ വരുന്നു

Jagan Shaji Kailas  Jagan Shaji Kailas Movie

കെ ആര്‍ അനൂപ്

, ചൊവ്വ, 2 ജനുവരി 2024 (09:11 IST)
ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആദ്യ സിനിമയുടെ ജോലികള്‍ പൂര്‍ത്തിയായി. ടൈറ്റില്‍ ഉടന്‍ പ്രഖ്യാപിക്കും. വൈകാതെ തന്നെ സിനിമ തിയേറ്ററുകളില്‍ എത്തുമെന്നും സംവിധായകന്‍ അറിയിച്ചു.ഒരു ഇന്‍വെസ്റ്റിഗേറ്റീവ് സസ്‌പെന്‍സ് ത്രില്ലര്‍ തന്നെയാണ് വരാനിരിക്കുന്നത്.
 
ചിത്രീകരണ സമയത്തെ വീഡിയോകള്‍ കോര്‍ത്തിണക്കിക്കൊണ്ട് തന്റെ ജീവിതത്തിലെ ആദ്യ സിനിമയുടെ ജോലി പൂര്‍ത്തിയാക്കിയ സന്തോഷം വീഡിയോയാക്കി ജഗന്‍ ഷാജി കൈലാസ്.സിനിമയുടെ നിര്‍മ്മാണത്തില്‍ ഉടനീളം തന്നെ വിശ്വസിച്ച് ഒപ്പം നിന്നവരോട് നന്ദി പറയാനും ജഗന്‍ മറന്നില്ല. കുടുംബത്തിന്റെ പിന്തുണയെ കുറിച്ചും യുവ സംവിധായകന്‍ നന്ദി കുറിപ്പില്‍ എടുത്തുപറയുന്നുണ്ട്.
രണ്‍ജി പണിക്കരും ശക്തമായ വേഷത്തില്‍ എത്തുന്നുണ്ട്.തിരക്കഥ എസ് സഞ്ജീവ്.ഗോപി സുന്ദറിന്റെ സംഗീതമാണ് മറ്റൊരു ആകര്‍ഷണം.
 
 എം.പി.എം. പ്രൊഡക്ഷന്‍സ് ആന്റ് സെന്റ് മരിയാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോമി പുളിങ്കുന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സ്യമന്തക് പ്രദീപ്, ഛായാഗ്രഹണം - ജാക്‌സണ്‍ ജോണ്‍സണ്‍, എഡിറ്റിംഗ് - ക്രിസ്റ്റി സെബാസ്റ്റ്യന്‍. പ്രൊജക്റ്റ് ഡിസൈനര്‍ - അന്‍സില്‍ ജലീല്‍, ലൈന്‍ പ്രൊഡ്യൂസര്‍ - വിശ്വനാഥ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ - ദീപക് പരമേശ്വരന്‍, കലാസംവിധാനം - ഡാനി മുസ്സരിസ്, മേക്കപ്പ് - അനീഷ് വൈപ്പിന്‍, കോസ്റ്റ്യൂം ഡിസൈന്‍ - വീണ സ്യമന്തക്, ഐ, സ്റ്റില്‍സ് - വിഘ്‌നേശ് പ്രദീപ്, മേക്കിംഗ് വിഡിയോ - സാബിത്, പി.ആര്‍.ഒ - മഞ്ജു ഗോപിനാഥ്. ഡിജിറ്റല്‍ പി. ആര്‍ - അങ്കിത അര്‍ജുന്‍.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാര്‍ 2വില്‍ ഹൃത്വിക്കിന്റെ വില്ലന്‍, തെലുങ്കില്‍ ദേവര: 2024ലെ താരമാകാന്‍ ഒരുങ്ങി ജൂനിയര്‍ എന്‍ടിആര്‍