Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിടിലൻ മേക്കോവറിൽ നിവിൻപോളി, 'പടവെട്ട്' ഒരുങ്ങുന്നു !

കിടിലൻ മേക്കോവറിൽ നിവിൻപോളി, 'പടവെട്ട്' ഒരുങ്ങുന്നു !

കെ ആര്‍ അനൂപ്

, ശനി, 6 ഫെബ്രുവരി 2021 (13:08 IST)
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിൻപോളി ചിത്രമാണ് പടവെട്ട്. ഇതുവരെ കാണാത്ത മേയ്ക്കോവറിലാണ് നടൻ ചിത്രത്തിൽ എത്തുന്നത്. ശരീരഭാരം കുറയ്ക്കാനായി കൃത്യമായ വ്യായാമവും ഭക്ഷണവും താരം പിന്തുടരുന്നുണ്ടായിരുന്നു. സൂര്യയുടെ പേഴ്‌സണൽ ട്രെയിനറായ നിർമ്മൽ നായർ പടവെട്ടിൽ നിവിനുവേണ്ടി പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹം പങ്കുവെച്ച നിവിൻ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. 
 
നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സണ്ണി വെയ്ൻ ആണ് നിർമ്മിക്കുന്നത്. അദിതി ബാലനാണ് നായിക. മഞ്ജു വാരിയർ, ഷൈൻ ടോം ചാക്കോ, ഷമ്മി തിലകൻ, ഇന്ദ്രൻസ്, വിജയരാഘവൻ, കൈനകിരി തങ്കരാജ്, ബാലൻ പാറക്കൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
 
രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘കനകം കാമിനി കലഹം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് നിവിൻ അടുത്തിടെ പൂർത്തിയാക്കിയത്. ‘ഗ്യാങ്സ്റ്റർ ഓഫ് മുണ്ടൻമല’, ‘ബിസ്മി സ്‌പെഷ്യൽ’ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രോജക്ടുകൾ. 'തുറമുഖം ’തിയേറ്റർ റിലീസിനായി കാത്തിരിക്കുകയാണ്. ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗത്തിനായി നിവിൻ പോളിയും എബ്രിഡ് ഷൈനും പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്വെന്റി 20 മാതൃകയിൽ സിനിമയുമായി അമ്മ, ഒരുങ്ങുന്നത് ക്രൈം ത്രില്ലർ, സംവിധാനം പ്രിയദർശനും രാജീവ് കുമാറും