Select Your Language

Notifications

webdunia
webdunia
webdunia
webdunia

പന്ന്യൻ രവീന്ദ്രന്റെ ഭാര്യയായി സികെ ജാനു; പസീന അണിയറയിൽ ഒരുങ്ങുന്നു

ചിത്രം രാഷ്ട്രീയ ചിത്രമല്ലെന്നും സമകാലികപ്രസക്തിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേത്തു.

പന്ന്യൻ രവീന്ദ്രന്റെ ഭാര്യയായി സികെ ജാനു; പസീന അണിയറയിൽ ഒരുങ്ങുന്നു

തുമ്പി ഏബ്രഹാം

, ചൊവ്വ, 12 നവം‌ബര്‍ 2019 (14:23 IST)
വെള്ളിത്തിരയിൽ ദമ്പതികളാവാൻ സിപിഐ നേതാവ് പന്യൻ രവീന്ദ്രനും ആദിവാസിനേതാവ് സി കെ ജാനുവും. രാജൻ കുടുവൻ സംവിധാനം ചെയ്യുന്ന പസീന എന്ന ചിത്രത്തിലാണ് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഒന്നിക്കുന്നത്. കഥകേട്ട് ഇഷ്ടം തോന്നിയാണ് നാട്ടുകാരുടെ സംരംഭത്തിൽ അഭിനയിക്കാൻ സമ്മതം നൽകിയതെന്ന് പന്യൻ രവീന്ദ്രൻ വ്യക്തമാക്കി. 
 
ചിത്രം രാഷ്ട്രീയ ചിത്രമല്ലെന്നും സമകാലികപ്രസക്തിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേത്തു. എന്നാൽ സിനിമയ്ക്കായി താൻ മുടിവെട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സികെ ജാനുവിന് നല്ലൊരു വേഷമാണ് ചിത്രത്തിൽ.
 
രാജേഷ് ഹെബ്ബാർ, ഷോബി തിലകൻ, കുളപ്പുള്ളി ലീല, ഉണ്ണിരാജൻ ചെറുവത്തൂർ, മട്ടന്നൂർ ശിവദാസ് എന്നിവർക്കൊപ്പം 10 ട്രാൻസ്‌ജെൻഡർമാരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ പടത്തിന് മമ്മൂട്ടിയുടെ പ്രതിഫലം ഒരു ലക്ഷം, ഹോട്ടലിലെ ലിഫ്‌റ്റ് ഷൂട്ട് ചെയ്യാന്‍ ഒന്നേകാല്‍ ലക്ഷം !