Publish Date: Fri, 22 Oct 2021 (11:10 IST)
Updated Date: Fri, 22 Oct 2021 (11:12 IST)
ജയറാം-സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മീര ജാസ്മിനാണ് നായിക. കഴിഞ്ഞദിവസം ജയറാം സെറ്റിലെത്തിയിരുന്നു. സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ സിനിമ പഠിക്കാന്‍ ഒരുങ്ങുകയാണ് മുന്‍ ഡിജിപി ഋഷിരാജ് സിംഗ്. അസിസ്റ്റന്റ് ഡയറക്ടര്‍ ആയി അദ്ദേഹം ടീമിനൊപ്പം ഉണ്ടാകും. കൊച്ചിയിലെ ലൊക്കേഷനിലേക്ക് ഋഷിരാജ് സിംഗ് ദിവസവും എത്തുന്നുണ്ട്.
കൂടിയുള്ള മറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ മാരോടൊപ്പം ഒരുമിച്ച് ജോലി ചെയ്യുകയാണ് അദ്ദേഹം. ശ്രീനിവാസന്‍ വഴിയാണ് അദ്ദേഹം സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ എത്തിയത്. കുട്ടിക്കാലം മുതലേ തനിക്ക് സിനിമ സ്വപ്നം ഉണ്ടായിരുന്നുവെന്ന് ഋഷിരാജ് സിംഗ് പറഞ്ഞിരുന്നു. സര്‍വീസില്‍ നിന്നും വിരമിച്ചതോടെ അദ്ദേഹത്തിന് കൂടുതല്‍ സമയം സിനിമയ്ക്കായി ചെലവഴിക്കാന്‍ ലഭിച്ചു.