'മൂത്തോന്‍' താരം സഞ്ജന ദീപു റഹ്മാന്‍-ഭരത് ചിത്രത്തില്‍,'സമാറ' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
ശനി, 6 മാര്‍ച്ച് 2021 (12:31 IST)
നിവിന്‍ പോളിയുടെ മൂത്തോന്‍ എന്ന സിനിമ കണ്ടവരാരും ചിത്രത്തില്‍ കുഞ്ഞു പയ്യനായി എത്തിയ സഞ്ജന ദീപുവിനെ മറന്നു കാണില്ല. മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജനയെ തേടി നിരവധി ചിത്രങ്ങള്‍ എത്തുന്നുണ്ട്. ഇപ്പോളിതാ റഹ്മാന്‍-ഭരത് ചിത്രം സമാറയില്‍ ഒരു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് സഞ്ജന. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായി സഞ്ജന എത്തുന്നത്.ഏറെ സസ്‌പെന്‍സ് നിറഞ്ഞ കഥാപാത്രത്തെയാണ് റഹ്മാന്‍ അവതരിപ്പിക്കുന്നത്. ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ റോളില്‍ നടന്‍ വീണ്ടും എത്തുന്ന ചിത്രം കൂടിയാണിത്. 
 
നവാഗതനായ ചാള്‍സ് ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. ഫോറന്‍സിക് ആധാരമാക്കിയുള്ള ഒരു കഥയാണ് സിനിമ പറയുന്നത്. ഈ ബഹുഭാഷാ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
രാഹുല്‍ മാധവ്, ബിനോജ് വില്ല്യ, വീര്‍ ആര്യന്‍, ശബരീഷ് വര്‍മ്മ, ബില്ലി, വിവിയ, നീത് ചൗധരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മത്സരിക്കാന്‍ ആളില്ല! തിരുവനന്തപുരം ജില്ലയില്‍ 50ഇടങ്ങളില്‍ വോട്ട് തേടാതെ ബിജെപി

എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

നടിയെ ആക്രമിച്ച കേസിന്റെ വിധിന്യായം പൂര്‍ത്തിയാകുന്നു; ആയിരത്തിലേറെ പേജുകള്‍ !

വളര്‍ച്ച പടവലങ്ങ പോലെ താഴോട്ട്? തിരുവനന്തപുരത്ത് 50 ഇടങ്ങളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥികളില്ല

കന്യാകുമാരി കടലിന് സമീപത്തായി തുടരുന്ന ചക്രവാത ചുഴി ഇന്ന് ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത; കനത്ത മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments