Publish Date: Mon, 22 Mar 2021 (16:56 IST)
Updated Date: Mon, 22 Mar 2021 (16:58 IST)
സൗബിന്‍-ഫഹദ് ഫാസില്‍ ചിത്രം ഇരുള്‍ റിലീസിന് ഒരുങ്ങുകയാണ്. ഏപ്രില്‍ 2 ന് നെറ്റ്ഫ്‌ലിക്‌സിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന സിനിമയുടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സൗബിന്‍. ഭയത്തോടെ ഒരു കസേരയില്‍ ഇരിക്കുന്ന തന്റെ ചിത്രം ഷെയര്‍ ചെയ്തു കൊണ്ടാണ് നടന്‍ ഇരുള്‍ എങ്ങനെ ആയിരിക്കുമെന്ന ഒരു സൂചന നല്‍കിയത്. 'ഈ സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ഇങ്ങനെ ഒരേ ഒരു ഇരുപ്പായിരിക്കും'- സൗബിന്‍ കുറിച്ചു.
നസീഫ് യൂസഫ് ഇസ്സുദ്ദീന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിഗൂഢതകള്‍ നിറഞ്ഞ ഒരു ട്രെയിലര്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. ആറ് കൊലപാതകങ്ങളെ മുന്‍നിര്‍ത്തിയുള്ള പുസ്തകത്തെക്കുറിച്ച് സൗബിനും ഫഹദും ട്രെയിലറില്‍ സംസാരിക്കുന്നുണ്ടായിരുന്നു.