Webdunia - Bharat's app for daily news and videos

Install App

നായികയാകാന്‍ ആ തമിഴ് നടി വന്നില്ല, ഒടുവില്‍ ആര്‍.ഡി.എക്‌സിന് ശേഷം ഷെയ്ന്‍ നിഗവും മഹിമാ നമ്പ്യാരും വീണ്ടും ഒന്നിച്ചു,'ലിറ്റില്‍ ഹാര്‍ട്ട്‌സ്' വരുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 8 നവം‌ബര്‍ 2023 (15:19 IST)
ആര്‍.ഡി.എക്‌സിന് ശേഷം ഷെയ്ന്‍ നിഗവും മഹിമാ നമ്പ്യാരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'ലിറ്റില്‍ ഹാര്‍ട്ട്‌സ്'. കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. എന്നാല്‍ ആദ്യം ഷെയ്‌നിന്റെ നായികയായി നിര്‍മ്മാതാക്കള്‍ മനസ്സില്‍ കണ്ടത് മറ്റൊരു നടിയെ ആയിരുന്നു.
 
തമിഴ് സിനിമയിലെ മറ്റൊരു നടിയെയായിരുന്നു നിര്‍മാതാക്കള്‍ ആദ്യം സമീപിച്ചത്. ചില സാങ്കേതിക കാരണങ്ങളാല്‍ സിനിമയില്‍ ആ നടിക്ക് ജോയിന്‍ ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ പല താരങ്ങളെയും ഈ കഥാപാത്രത്തിനായി നിര്‍മ്മാതാക്കള്‍ തിരഞ്ഞു. ഒടുവിലാണ് മഹിമയിലേക്ക് എത്തിയത്.ആര്‍.ഡി. എക്‌സിനു ശേഷം ഷെയിനുമായി ഒരു ചിത്രം ഉടനുണ്ടാകുമെന്ന് താനും കരുതിയിരുന്നില്ലെന്ന് മഹിമയും പറഞ്ഞു.
 
തോട്ടം സൂപ്പര്‍വൈസറായ സിബി എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ അവതരിപ്പിക്കുന്നത്. വിദേശത്ത് പഠിക്കുന്ന ശോശ എന്ന കഥാപാത്രമായി മഹിമയും സിനിമയില്‍ ഉണ്ടാകും. ബാബുരാജ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.രന്‍ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, മാലാ പാര്‍വ്വതി, രമ്യാ സുവി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 
സാന്ദ്രാ തോമസ്റ്റും വില്‍സണ്‍ തോമസ്സും ചേര്‍ന്നു നിര്‍മ്മിച്ച് ആന്റോ ജോസ് പെരേരാ, എബി ട്രീസാ പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.രാജേഷ് പിന്നാട നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം - കൈലാസ്. ഛായാഗ്രഹണം - ലൂക്ക്‌ജോസ്. എഡിറ്റിംഗ് - നൗഫല്‍ അബ്ദുള്ള. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 52 കാരന് 130 വർഷം കഠിനത്തടവ്

ഭാര്യയുമായുണ്ടായ വഴക്കിന് പിന്നാലെ യുവാവ് കിണറ്റിലേക്ക് ബൈക്കുമായി ചാടി; രക്ഷിക്കാനിറങ്ങിയവരുള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

ശ്വാസകോശത്തിന് പുറത്ത് വെള്ളം കിട്ടുന്ന അവസ്ഥ; ഉമാതോമസ് വെന്റിലേറ്ററില്‍ തുടരും

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേരള ഗവര്‍ണറായി ചുമതലയേറ്റു

വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി മാനുഷിക പരിഗണനയില്‍ ഇടപെടല്‍ നടത്താന്‍ തയ്യാറാണെന്ന് ഇറാന്‍

അടുത്ത ലേഖനം
Show comments