ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടില്ലെങ്കിലും വിജയന്റെ 'പത്തൊമ്പതാം നൂറ്റാണ്ട്' എഡിറ്റിംഗ് വര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ക്ലൈമാക്‌സ് ഉള്‍പ്പെടെയുള്ള രംഗങ്ങളാണ് ഇനി ചിത്രീകരിക്കേണ്ടതെന്ന് സംവിധായകന്‍ പറഞ്ഞു. ഇപ്പോഴിതാ സിനിമയുടെ ഡബ്ബിംഗും പുരോഗമിക്കുകയാണ്. സിജു വില്‍സണും ടിനി ടോമും ഒരുമിച്ചുള്ള രംഗങ്ങളുടെ ഡബ്ബിംഗ് തുടങ്ങി.
ടിനിടോം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഡബ്ബിംഗ് സ്‌ക്രീനില്‍ നടന്‍ ഉള്‍പ്പെടുന്ന രംഗവും കാണാം. നെഗറ്റീവ് റോളിലാണ് നടന്‍ എത്തുന്നത്. അതും നായകനായ സിജു വില്‍സണിന്റെ പ്രധാന എതിരാളികളില്‍ ഒരാളായി. കഥാപാത്രത്തെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.